Association Pravasi Switzerland

സ്വിറ്റസർലണ്ടിൽ നാളുകളായി അജപാലന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന മാർട്ടിൻ പയ്യപ്പള്ളി അച്ചന്റെ പ്രിയ പിതാവ് കുഞ്ഞുവറീത് പയ്യപ്പിള്ളി (93) നിര്യാതനായി .

സ്വിറ്റസർലണ്ടിൽ അജപാലന ശുശ്രൂഷകൾ ചെയ്യുന്ന പ്രിയ മാർട്ടിൻ പയ്യപ്പള്ളി അച്ചന്റെ (ബ. ഫാ. മാർട്ടിൻ പയ്യപ്പിള്ളി, CMI, Pfarrer, St. Josef Kirche 7250 Klosters GR) വത്സല ലപിതാവ് ശ്രീ കുഞ്ഞുവറീത് പയ്യപ്പിള്ളി (93) ഇന്ന് 12.05.2023 വെള്ളിയാഴ്ച സായാഹ്നത്തിൽ (7.30 p.m.) കർത്താവിൽ നിദ്ര പ്രാപിച്ചു.

വാർധക്യസഹജമായ അസുഖങ്ങളാൽ തീർത്തും ക്ഷീണിതനായിരുന്ന കുഞ്ഞുവറീത് ചേട്ടൻ കുടുംബാംഗങ്ങളുടെ നല്ല ശുശ്രൂഷയിൽ ആയിരുന്നു. പിതാവിനെ മാർട്ടിൻ അച്ചൻ അടുത്ത കാലത്ത് പോയി സന്ദർശിക്കുകയും തുടർന്ന് പിതാവിൻറെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇപ്പോൾ അച്ചൻ മൃത സംസ്കാര ശുശ്രൂഷകൾക്കായി നാട്ടിലേക്ക് എത്തുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മാർട്ടിൻ അച്ചൻ ഈ ഞായറാഴ്ച രാവിലെ നാട്ടിലെത്തും.

പരേതന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് (14.5.2023 – 3 p. m.) മാളവന അടുത്തുള്ള പുത്തൻവേലിക്കര സെൻറ് ജോർജ് പള്ളിയിൽ ആയിരിക്കും.

ബ. മാർട്ടിനച്ചൻ രണ്ട് സീറോ മലബാർ സമൂഹങ്ങളുടെ (ഷാഫ്ഹൗസൻ & വിന്റർതൂർ) അജപാലകൻ ആയും പ്രവർത്തിക്കുകയാണല്ലോ. ചാച്ചന്റെ വേർപാടിൽ വേദനിക്കുന്ന മാർട്ടിൻ അച്ചനും, സഹോദരങ്ങൾക്കും മറ്റു കുടുംബാംഗ ങ്ങൾക്കും ഹൃദയംഗമമായ അനുശോചനം.