മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ” എന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മെന്റലിസ്റ്റ് ആദി അറിയപ്പെടുന്നത്. 35 രാജ്യങ്ങളിൽ ഇതിനോടകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന വിദ്യയാണു മെന്റലിസം എന്നറിയപ്പെടുന്നത്. ഈ രംഗത്ത് കേരളത്തിലെ പ്രശസ്തനായ വ്യക്തിയാണ് ആദർശ് എന്നു പേരുള്ള മെന്റലിസ്റ്റ് ആദി. ആദി എന്ന പേരിൽ തന്നെയാണ് പൊതുവേദികളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. കലയും ശാസ്ത്രവും ഒരു പോലെ ഇണ ചേർന്ന പരിപാടിയാണു മെന്റലിസം എന്നത്. സൈക്കോളജി, സജഷൻ, […]
എറണാകുളം, അങ്കമാലിക്ക് അടുത്തുള്ള മേക്കാട് ഗ്രാമത്തിലെ, മാതാപിതാക്കൾ നഷ്ട്ടമായ രണ്ടു സഹോദരങ്ങൾക്കാണ് ക്രിസ്തുമസ്സ് സമ്മാനമായി, സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫിന്റെ സഹായം എത്തിയത്. അടച്ചുറപ്പുള്ള മനോഹരമായ ഒരു കൊച്ചു വീടാണ് അവർക്കു സ്വന്തമായി, സ്വപ്നസാക്ഷാത്ക്കാരമായി ലഭിച്ചത്. നവംബർ 26 ശനിയാഴ്ച രാവിലെ, മേക്കാട് സെൻറ്. മേരീസ് പള്ളി വികാരി ഫാദർ ജോയി പ്ലാക്കൽ, വീട് ആശീർവദിച്ചു താക്കോൽ ദാനം നിർവഹിച്ചു. മേക്കാട് ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) രണ്ടായിരം വരെ ഉണ്ടായിരുന്ന പ്രവർത്തകരുടെ […]
സൂറിച് നിവാസി ശ്രീ ജോസ് വാഴക്കാലയുടെ ഭാര്യാ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ശ്വാസകോശസംബന്ധമായ കാരണങ്ങളാൽ ആകസ്മികമായി ഇന്ന് രാവിലെ നിര്യാതനായ വിവരം വേദനയോടെ അറിയിക്കുന്നു .ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ . ഭാര്യ ജിനോമോൾ ഇടുക്കി ,പാറത്തോട് ,മകൾ ജ്വാല തെരേസ് ,ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന ശ്രീമതി ജിനു മാത്യു പരേതന്റെ മറ്റൊരു സഹോദരിയാണ് ..മാതാപിതാക്കൾ കെ എം മാത്യു കാവുങ്ങൽ ,ലില്ലി മാത്യു കാവുങ്ങൽ . പരേതൻറെ ആത്മശാന്തിക്കായി […]