Pravasi Switzerland

ശ്രീ ലൂക്കോസ് കിഴക്കേടം ,ആമ്പല്ലൂർ നിര്യാതനായി.ടെസ്സിൻ നിവാസി ബിനോയ് കിഴക്കേടത്തിന്റെ പിതാവാണ് പരേതൻ .

സ്വിറ്റസർലണ്ടിൽ ടെസ്സിൻ നിവാസി ബിനോയ് കിഴക്കേടത്തിന്റെ പിതാവ് ലൂക്കോസ് കിഴക്കേടം ഇന്ന് രാവിലെ കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.പരേതൻ എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്‌കൂളിലും ,കടനാട്‌ സെൻറ് മേരീസ് ഹൈസ്‌കൂളിലും അധ്യാപകനും എൽ കിഴക്കേടം എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു .

സംസ്കാരകർമ്മങ്ങൾ ശനിയാഴ്ച്ച ആമ്പല്ലൂർ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടത്തപ്പെടുന്നതാണ് .