Association Pravasi Switzerland

രജതജൂബിലി നിറവിൽ ഭാരതീയ കലാലയം സ്വിറ്റ്‌സർലാൻഡിനു വിൻസെന്റ് പറയംനിലം ചെയർമാനായും ,റോബിൻ തുരിത്തിപ്പിള്ളിൽ സെക്രെട്ടറിയായും, ജോസ്‌ലിൻ മരിയ ജോസഫ് ട്രഷറർ ആയും നവ സാരഥികൾ.

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം കഴിഞ്ഞ മൂന്നാം തിയതി സൂറിച്ചിൽ ചെയർമാൻ സാബു പുല്ലേലിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുകയും , സെക്രട്ടറി ജോസഫ് പാറുകണ്ണിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കയും , ട്രെഷറർ ജീസൺ അടശേരി സംഘടനയുടെ രണ്ടുവർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു .സംഘടന കഴിഞ്ഞ രണ്ടുവര്ഷങ്ങളിലായി ചെയ്‌ത പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു ..

തുടർന്ന് ഇരുപത്തിയഞ്ചാം വാര്ഷികത്തിലേക്കു പ്രവേശിക്കുന്ന സംഘടനയെ നയിക്കുവാൻ ഭാരവാഹികളെ തെരെഞ്ഞെടുക്കുവാൻ ഇലക്ഷൻ ഓഫീസർ ആയി ശ്രീ ജോർജ് നമ്പുശേരിയെ യോഗം നിയോഗിച്ചു.

യുവനിരക്കും ,സ്‌ത്രീ പക്ഷത്തിനും പ്രാമുഖ്യം നൽകികൊണ്ട് സംഘടന ഐക്യഖണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ ചെയർമാൻ ആയി വിൻസെന്റ് പറയംനിലവും സെക്രട്ടറിയായി റോബിൻ തുരുത്തിപ്പിള്ളിലും ട്രഷറർ ആയി ജോസ്‌ലിൻ മരിയ ജോസഫും പ്രോഗ്രാം കോർഡിനേറ്റർ ആയി റോഹൻ തോമസും പി .ആർ .ഓ ആയി ജീസൺ അടശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു.

ഭാരതീയകലാലയത്തിന്റെ മറ്റു ഭാരവാഹികളായി വൈസ് ചെയർപേഴ്സൺ ബിജിമോൾ ചേലപ്പുറത്ത് , ജോയിന്റ്സെക്രട്ടറി ജോസഫ് പാറുകാണിൽ മ്യൂസിക് കോർഡിനേറ്റർ ബാബു പുല്ലേലി , ഡാൻസ് കോർഡിനേറ്റർ മിനി മൂഞ്ഞേലി , ഡ്രാമ കോർഡിനേറ്റർ ജോസ് വാഴക്കാലയിൽ . വനിതാഫോറം കോർഡിനേറ്റർ ആയി ജിപ്സി വാഴക്കാലയിലും യൂത്ത് ഫോറം കോർഡിനേറ്റർമാരായി ബ്രയാൻ തുരുത്തിപ്പിള്ളിലും ലേഖ മാടനും തിരഞ്ഞെടുക്കപ്പെട്ടു.

അന്നമ്മ അറക്കൽ ,ബെൻസൺ പഴയാറ്റിൽ, ബിനോയ് ആലാനിക്കൽ.സെലിൻ കാക്കശ്ശേരി,ദീപാ സ്കറിയ, ജോൺ അരീക്കൽ, ജോജി മൂഞ്ഞേലിൽ, ജോസ് ഇലഞ്ഞിക്കൽ, ലിജോ ആയിരമല, നാൻസി അരീക്കൽ,റോസി ചെറുപള്ളിക്കാട്ട് ,പോൾ ജോയ് കണ്ണമ്പുഴ, പോളി മണവാളൻ,പൊന്നച്ചൻ മുറിയാമഠം, പ്രസാദ് തൊണ്ടിക്കൽ, റീന മണവാളൻ, റോസിലി നമ്പുശ്ശേരിൽ,സാബു പുല്ലേലി, ഷിജോ ആലുക്കൽ, സൗമ്യ രോഹൻ തോമസ്, സോജാ ചേലപ്പുറത്ത്‌, സൂസൻ പറയംനിലം,വിൻസന്റ് മാടൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും കൂടാതെ വെബ് മാനേജർ ആയി ടോമി തൊണ്ടാംകുഴിയെയും ഓഡിറ്റർ ആയി ജോർജ് ചെറിയാനെയും തെരെഞ്ഞെടുക്കുകയുണ്ടായി.

ആദ്യകാലം മുതൽ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവും,സംഘടനയുടെ  സ്പന്ദനങ്ങൾ അറിയാവുന്നവരുമായ പുതിയ നേതൃത്വത്തിൽ പ്രവർത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ജനറൽ ബോഡി  വിലയിരുത്തി. ഊർജസ്വലരും കർമ്മധീരരുമായ പുതിയ ഭാരവാഹികളെ മുൻപ്രസിഡന്റ് ശ്രീ സാബു പുല്ലേലി പ്രത്യേകം അഭിനന്ദിച്ചു.  

തുടര്‍ന്ന് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പുതിയ ചെയർമാൻ ശ്രീ വിൻസെന്റ് പറയംനിലം നടത്തിയ പ്രസംഗത്തില്‍ രജത ജൂബിലി വർഷത്തിലേക്കു കടക്കുന്ന സംഘടനയുടെ  പ്രവര്‍ത്തന പരിപാടികളിൽ തങ്ങൾ വിഭാവനം ചെയുന്ന കർമ്മപദ്ധതികളെക്കുറിച്ചു   യോഗത്തിൽ  വിശദീകരിച്ചു,മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍   ചെയർമാൻ എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ചു,പുതിയ സെക്രട്ടറി ശ്രീ. റോബിൻ തുരുത്തിപ്പിള്ളിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു .

For more info.Please visit – https://bharatheeyakalalayam.org/index.php/office-bearers/