Association Cultural Pravasi Switzerland

ഗൃഹാതുരത്വത്തിന്റെ പൊന്നോണ ഓർമ്മകളുമായി ഭാരതീയ കലാലയത്തിന്റെ ഓണാഘോഷവും പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ അഞ്ചിന് സൂറിച്ചിൽ നടത്തി .. ..

സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസകാരിക സംഘടനയായ ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് സൂറിച്ചിലെ ഊസ്റ്റർ , ഗുട്ടൻസ് വില്ലിൽ സെപ്റ്റംബർ അഞ്ചാം തിയതി അംഗങ്ങൾക്കായി ഓണത്തിന്റെ നിറവാർന്ന ഓർമ്മകളുമായി ഓണസദ്യയും പൂക്കളവുമായി കേരളീയ വേഷവും ധരിച്ച് ഓണമാഘോഷിക്കുകയും അടുത്ത രണ്ടുവർഷക്കാലം സംഘടനയെ നയിക്കുവാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു .

നീണ്ട പ്രഭാഷണങ്ങളോ സ്റ്റേജ് പരിപാടികളോ ഇല്ലാതെ ഓണത്തിന്റെ തനിമയും ചാരുതയും ഉള്ക്കൊണ്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടു ഒരു തറവാട്ടില് കുടുംബാംഗങ്ങള് ഒത്തുകൂടുന്നത് പോലെ ഓണത്തിന്റെ സ്മരണകൾ പുതുക്കി അനൗപചാരികമായി ഓണമാഘോഷിക്കാന് സാധിച്ചതില് വളരെയധികം സന്തോഷമുണ്ടെന്ന് അറിയിച്ചുകൊണ്ട് എല്ലാവരേയും സംഘടനയുടെ ചെയർപേഴ്സൺ ശ്രീമതി മേഴ്സി പറശ്ശേരി ഓണവിരുന്നിലേക്കു സ്വാഗതമേകി .

ഓണാഘോഷങ്ങളോട് അനുബന്ധിച്ചു സ്വിറ്റസർലണ്ടിൽ നടന്നുവരുന്ന ഡ്രെസ്സ് അവാർഡ് മത്സരത്തിൽ ഈ വർഷം സമ്മാന അർഹരായ സംഘടനയിലെ അംഗങ്ങളായ ശ്രീമതി മിനി മൂഞ്ഞേലിയെയും,ശ്രീ സാബു പുല്ലേലിയെയും,വർഗീസ് ,ജാൻസി കരുമത്തി ദമ്പതികളെയും ചെയർപേഴ്സൺ തൻറെ സ്വാഗത പ്രസംഗത്തിൽ അഭിനന്ദനമറിയിക്കുകയും കൂടാതെ പ്യാരാബച്ച്പൻ എന്ന ഹിന്ദി സംഗീത ആൽബത്തിന് സഗീതമൊരുക്കി ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് നേടിയ ശ്രീ ബാബു പുല്ലേലിയെയും സദസ്സ് അഭിനന്ദിച്ചു അതോടൊപ്പം സംഘടനയിലെ മറ്റൊരംഗമായ ആൽഫിൻ സെബാൻ സംഗീതവും സംവിധാനവും നൽകി ഒരുക്കിയ “ഓണക്കൊലുസ്സ് ” എന്ന സംഗീത ആൽബം നേടിയ വൻ വിജയത്തിനും അഭിന ന്ദനമേകി . പുതുതലമുറയിൽ നിന്നും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച സംഘടനയിലെ നവ ദമ്പതികൾക്ക് അനുമോദനവും ആശംസയുമേകി

തുടർന്ന് അംഗങ്ങൾ വീടുകളിൽ പാകം ചെയ്ത അവിയൽ, എരിശ്ശേരി, പുളിശ്ശേരി, കൂട്ടുകറി, ഓലൻ, സാമ്പാർ, വെള്ളരിക്കപ്പച്ചടി, മുട്ടക്കോസ് തോരൻ, വാഴക്ക മെഴുക്കപുരട്ടി, മട്ടച്ചോറ്, നെയ്, സംഭാരം, ഇഞ്ചിപുളി,മാമ്പള പുളിശേരി , നാരങ്ങ അച്ചാർ, പപ്പടം, പാലടപായസം, അടപ്രഥമൻ എന്നിവകൂട്ടി ഓണസദ്യ വിളമ്പി.


സമൃദ്ധിയുടെ ഓർമ്മകൾ തുളുമ്പുന്ന ഒരോണക്കാലം കൂടി പോയ്മറയുമ്പോൾ . ഓണമാഘോഷിക്കാനൊരുങ്ങിയ ഒരോ മലയാളിക്കുമുന്നിലും ഇന്നും ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകമാകെ കീഴടക്കിയ കോവിഡ് 19 എന്ന മഹാമാരിയെന്നും എന്നാൽ ഈ ദുരിതപർവ്വങ്ങൾക്കിടയിൽനിന്നും നിബന്ധനകൾ പാലിച്ചു ചെറിയ ഒരു കൂട്ടമാകാൻ സാധിച്ചതിലുള്ള സന്തോഷങ്ങൾ അംഗങ്ങൾ പരസ്പരം പങ്കുവെച്ചു .തുടർന്ന് ചെയർ പേഴ്സൺ മേഴ്സി പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സിജി തോമസ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും,ഓഡിറ്റർ ടോമി തൊണ്ടാംകുഴി ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ സാബു പുല്ലേലിയും അവതരിപ്പിച്ചു.

തന്റെ കാലയളവിലെ പ്രവർത്തനങ്ങളിൽ സ്വിസ്സ് സമൂഹം നൽകിയ സഹായസഹകരണങ്ങൾ മറക്കാനാവില്ലെന്നും, സംഘടന സംഘടിപ്പിച്ച പരിപാടികളിൽ കാണികൾ മാത്രമായി മാറി നില്ക്കാതെ കമ്മിറ്റിയും ,അംഗങ്ങളും എല്ലാവരുംതന്നെ സഹായിക്കാൻ മുന്നോട്ടു വന്നുവെന്നതിൽ നന്ദി പ്രകാശിപ്പിക്കുകയും, പുതിയതായി തിരഞ്ഞെടുക്കുവാൻ പോകുന്ന കമ്മിറ്റിക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും അധ്യക്ഷപ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു .

കഴിഞ്ഞ രണ്ടു വര്ഷങ്ങളായുള്ള മഹാമാരിയുടെ കാലം നാട്ടിലെ ഒരോ മലയാളിക്കും അതിജീവനത്തിന്റേതാണ്. കഴിഞ്ഞ കാലങ്ങളിൽ നിരവധി മാനുഷിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടന , ഈ അതി ജീവനസമരത്തിൽ പിറന്ന മണ്ണിനെ നെഞ്ചോട് ചേർത്ത് പിടിച്ചു ചെയ്ത സഹായങ്ങൾ സെക്രട്ടറി തൻറെ വാർഷികറിപ്പോർട്ടിലൂടെ അറിയിച്ചു .

തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനായി റിട്ടേണിങ് ഓഫീസർ ആയി ശ്രീ ജോർജ് നമ്പുശേരിയെ യോഗം തെരെഞ്ഞെടുത്തു .. ഇഴ അടുപ്പമുള്ള സൗഹ്രദത്തിന്റെ ചരിത്രത്തിന് അനുബന്ധമായ് ഇനിയും സംഘടനക്ക് ചരിതങ്ങൾ രചിക്കാൻ താഴെപ്പറയുന്ന ഭാരവാഹികളെ റിട്ടേണിങ് ഓഫീസറിന്റെ മേൽനോട്ടത്തിൽ യോഗം തെരെഞ്ഞെടുക്കുകയും ഓത്തു ചൊല്ലി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുകയും ചെയ്തു .

ചെയർമാനായി സാബു പുല്ലേലിയെയും ,സെക്രട്ടറി ആയി ജോസഫ് പാറുകാണിലിനെയും ട്രഷറർ ആയി ജീസൺ അടശ്ശേരിയെയും വൈസ് ചെയർ പേഴ്സണായി ജിപ്സി വാഴക്കാലയിലിനെയും ,ജോയിന്റ് സെക്രട്ടറി ആയി സെലിൻ കാക്കശേരിയെയും പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി റോഹൻ കൊഴുപ്പകളത്തിനേയും ,പി ആർ ഓ ആയി പോളി മണവാളനേയും ,മ്യൂസിക് കോ ഓർഡിനേറ്റർ ആയി റോബിൻ തുരുത്തിപ്പള്ളിയെയും ,ഡ്രാമാ കോ ഓർഡിനേറ്റർ ആയി ജോസ് വാഴക്കാലയിലിനെയും ഡാൻസ് കോ ഓർഡിനേറ്റർ ആയി മിനി മൂഞ്ഞേലിയെയും യോഗം തെരെഞ്ഞെടുത്തു .
.
കൂടാതെ എക്സികൂട്ടിവ് കമ്മിറ്റിയിലേക്ക് Annamma Arackal,Babu Pullely,Ciji Thomas,Davis Arickal,Jancy Menacherry,John Areekkal,Joji Moonjelil,Jose Punnacherry,Liji Chakkalakkal,Mercy Paracherry,Nancy Areekkal ,Ponnachan Muriyamadom,Reena Manavalan,Rosily Nambuseril,Santhosh Paracherry,Sunny Cherupallikkattu,Vincent Madan,Vincent Parayamnilam എന്നിവരെയും യോഗം തെരെഞ്ഞെടുത്തു ..

സംഘടനയുടെ വെബ് അഡ്മിനിസ്ട്രേറ്ററായി ടോമി തൊണ്ടാംകുഴിയെയും ,ആഡിറ്റർ ആയി ജോർജ് ചെറിയാനേയും കമ്മിറ്റി തെരെഞ്ഞെടുത്തു .

പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സാബു പുല്ലേലി, തന്നെ ചെയർമാനായി തെരഞ്ഞെടുത്തതിലൂടെ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും, സ്നേഹത്തിനും നന്ദി പ്രകടിപ്പിച്ചു.
ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഇന്നത്തെ നേട്ടങ്ങൾ സംഘടനക്ക് കൈവരിക്കാൻ കഴിഞ്ഞത് മുൻഗാമികളുടെ നേതൃഗുണങ്ങൾ ആയിരുന്നെന്നും അവരുടെ പാതയിലൂടെ മുന്നോട്ടു നീങ്ങി സംഘടനക്ക് പുതിയ നേട്ടങ്ങൾ കൈവരിക്കുവാനുള്ള പുതിയ കമ്മിറ്റിയുടെ പ്രയാണത്തിൽ ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതിനുള്ള സഹകരണം എല്ലാവരിൽ നിന്നുമുണ്ടാകണമെന്നും ചെയർമാൻ തൻറെ നയപ്രസംഗത്തിൽ അഭ്യർത്ഥിച്ചു .കാലത്തിന്റെ സ്പന്ദനം മനസിലാക്കി ,സാഹചര്യങ്ങൾ അനുസരിച്ചു അംഗങ്ങളെ കൂടുതൽ പങ്കാളികളാക്കി പുതുമ നിറഞ്ഞ പ്രോഗ്രാമുകളായിരിക്കും സംഘടന വരും വർഷങ്ങളിൽ ആവിഷ്കരിക്കുക എന്നും ചെയർമാൻ അറിയിച്ചു .

ആഘോഷവേളയിലും സഹായഹസ്തവുമായി പുതിയകമ്മിറ്റിയുടെ പ്രയാണത്തിന് തുടക്കമേകി . മ്യൂസിക് കോർഡിനേറ്ററായ ശ്രീ റോബിന്റെ അഭ്യർത്ഥനയിൽ നാട്ടിൽ ഹൃദയ സംബന്ധമായ രോഗത്താൽ അവശതയനുഭവിക്കുന്ന ഒരു നിർധനകുടുംബത്തിനു ഓപ്പറേഷന് ആവശ്യകരമായ പണം കണ്ടെത്തുകയെന്നതായിരുന്നു ..പുതിയകമ്മിറ്റിയുടെ തീരുമാനപ്രകാരം യോഗത്തിൽ അഭ്യർത്ഥിക്കുകയും അംഗങ്ങൾ സന്തോഷത്തോടെ പ്രോജെക്റ്റിനോട് സഹകരിക്കുയുമുണ്ടായി .അങ്ങിനെ പുതിയ കമ്മിറ്റിയുടെ തുടക്കം തന്നെ ഒരു ചാരിറ്റി വിഭാവനം ചെയ്തുകൊണ്ടായിരുന്നു എന്നുള്ളത് പ്രശംസനീയമാണ് .

സംഘടനയിലേക്കും, സംഘടന നടത്തുന്ന സാംസ്കാരിക പരിപാടികളിലേക്കും, ചാരിറ്റി പ്രവർത്തനങ്ങളിലും ഇനിയും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകേണ്ടതിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു, സെക്രട്ടറി ജോസഫ് പാറുകാണിയും ട്രഷറർ ജീസൺ അടശ്ശേരിയും കൂടാതെ മറ്റു കോ ഓർഡിനേറ്റർമാരും യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു .

സൗഹ്രദത്തിന്റെ പച്ചമേലാപ്പിൻ കീഴിൽ തളിരിട്ട ഭാരതീയ കലാലയം ഭാവി യാത്രയിൽ സൗഹ്രദത്തിന്റെ സ്നേഹമർമരങ്ങൾ തന്നെ ഇനിയും കേൾക്കുമാറാകട്ടെ എന്ന് അംഗങ്ങൾ പരസ്പരം ആശംസിച്ചു യോഗം പിരിഞ്ഞു.

ശ്രീ ജോജി മൂഞ്ഞേലി പകർത്തിയ ഫോട്ടോകൾ –https://photos.app.goo.gl/c1bToaqftfkdS49u7