Cultural Entertainment Pravasi Switzerland

സ്വർഗീയ നാദത്തിനുടമയായ ശ്രീ കെസ്റ്ററിന്റെ സ്വരമാധുരിയോടെ ശ്രീ കാക്കശേരി രചിച്ചു ശ്രീ ബാബു പുല്ലേലി സംഗീതം നൽകിയ അനുതാപം റിലീസ് ചെയ്‌തു .

ആത്മാവിന്റെ തപോവനങ്ങൾക്കു നടുവിലെ തണുത്തുറഞ്ഞ ഹിമപ്പരപ്പുകളിൽ നിന്നുറവ പൊട്ടി മനസ്സുകളിൽ അന്നനാളത്തേക്കാൾ നനവുള്ളവർക്കായി തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതി വീഴുമ്പോൾ നന്മയുടെ പാത തുറന്നുകാട്ടുന്ന അനുതാപ ഗീതം.

തള്ളിപ്പറഞ്ഞവനെയും ഓടിപോയവനെയും ചേർത്തുനിർത്തുന്ന ദൈവസ്നേഹത്തിന്റെ മാസ്മരികതയിലേക്കു മനുഷ്യമനസ്സുകളെ ഉയർത്തുന്ന വിസ്മയഗീതം….നോമ്പിന്റെ വിശുദ്ധിയിലേക്ക് നടന്നു അടുക്കുന്നവർക്കായി പാപബോധത്താൽ കുനിഞ്ഞുപോയ മനസുകൾക്ക് സാന്ത്വനമായി……ഉരുകുന്ന മനസ്സുകൾക്ക് സ്‌നേഹവിരുന്നുമായി കാത്തിരിക്കുന്ന ദൈവസ്‌നേഹഗീതം ….പാപപങ്കിലമായ മനസ്സു കളിലേക്കു പശ്ചാത്തപത്തിന്റെ തെളിനീരൊഴുക്കുന്ന …., ഹൃദയത്തിനു സാന്ത്വനം പകരുന്ന …”അനുതാപം”സ്വിസ്സ് മലയാളി മ്യൂസിക്ക്സ് സ്വിറ്റ്സർലണ്ട് നിങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു .

….