Association Pravasi Switzerland

ഒരുമിച്ചു വളരാൻ, പരസ്പരം തണലാകാൻ നാം ഒരു കുടക്കീഴിൽ. ആഗോള മലയാളി നഴ്സമാരുടെ കൂട്ടായ്മ ആയ AIMNA യുടെ സ്വിറ്റ്സർലൻഡ് ശാഖക്ക് സൂറിച്ചിലെ ഗോസാവിൽ തുടക്കമായി.

നേഴ്സസ് ഡേ സെലിബ്രേഷന് മുൻപായി നടന്ന AIMNA യുടെ ആദ്യ സമ്മേളനത്തിൽ, ശ്രീമതി ജിജി പ്രിൻസ്, ആഗോള മലയാളി നഴ്സമാരുടെ കൂട്ടായ്മ ആയ എയിമ്ന (An International malayalee nurse’s assembly )യിലേക്ക് എത്താനും അതിന്റെ ശാഖ സ്വിറ്റ്സർലാൻഡിൽ രൂപീകരിക്കാനും ഇടയായ സാഹചര്യത്തേക്കുറിച്ചു തന്റെ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു .


സ്വിറ്റ്സർലൻഡ്ലേ Spiez ആസ്ഥാനമായ Solina ഗ്രൂപ്പിന്റെ 3 നഴ്സിംഗ് ഹോമുകളുടെ ഡയറക്ടർ ആയ ശ്രീ ജേക്കബ് ചങ്ങൻകേരിയിൽ സ്വിറ്റ്സർലൻഡ്ലേ കരിയർ ഡെവലപ്മെന്റ് സാധ്യതകളെക്കുറിച്ച് തന്റെ സ്വന്തം അനുഭവത്തിൽ നിന്നും പങ്കുവെച്ചു സംസാരിച്ചു. തുടർന്ന് സ്വിറ്റ്സർലൻഡിലെ നഴ്സുമാരുടെ സംഘടന SBK യുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിലെ അംഗമായാൽ ഉള്ള നേട്ടങ്ങളെക്കുറിച്ചും SBK യുടെ പ്രതിനിധി ആയി ശ്രീ sajan പേരെപ്പാടൻ അവിടെ കൂടിയിരുന്നവരെ ബോധവത്കരണപ്പെടുത്തിയത് വളരെ സ്വീകര്യമായി.Pflegeinitiative ന്റെ കാര്യത്തിൽ SBK യുടെ പങ്കിനെ കുറിച്ചും അത്‌ നടപ്പാക്കുന്നതിന്റെ പുരോഗതിയെ കുറിച്ചും സാജൻ വിലയിരുത്തുകയുണ്ടായി.


പിന്നീട് Aimna യുടെ പ്രവർത്തങ്ങൾ സ്വിസ്സ്മലയാളികൾക്കും സ്വിറ്റ്സർലൻഡിലെ ആരോഗ്യ മേഖലക്കും ഫലപ്രദമായി എങ്ങിനെ മുൻപോട്ടു ചരിക്കാം എന്നതിനെക്കുറിച്ച് നടന്ന തുറന്ന ചർച്ചക്കും ശ്രീ സാജൻ പേരെപ്പാടൻ നേതൃത്വം നൽകി. ചർച്ചയിൽ AIMNA യുടെ മുൻപോട്ടുള്ള ഫലപ്രദമായ പ്രയാണത്തിനായി ഒരു പുതിയ. കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

ശ്രീമതി ജിൻസി ചെത്തിപ്പുഴ വളരെ മനോഹരമായി ആലപിച്ച പ്രാർത്ഥനാ ഗാനത്തിനു ശേഷം, ശ്രീമതി മേരി pazhemkottil, ഫിലോമിന കൊറ്റ നാൽ ശ്രീ ബേബി കാക്കശേരി, ശ്രീ സാജൻ പേരെപ്പാടൻ, ശ്രീമതി ജിജി പ്രിൻസ്, ശ്രീ ജേക്കബ് ചങ്ങംകേരിയിൽ, രണ്ടാം തലമുറയിൽ നിന്നും Isebel താമരശ്ശേരിൽ എന്നിവർ നിലവിളക്കു കൊളുത്തി ഇന്റർനാഷണൽ നേഴ്സസ് ഡേ സെലിബ്രേഷന് തുടക്കം ആയി.
AIMNA യുടെ സ്വിറ്റ്സർലൻഡ്ലേ പ്രവർത്തനങ്ങൾക്ക്, സന്നിഹിതരായിരുന്ന സ്വിറ്റ്സർലൻഡ്ലേ പ്രമുഖ കലാ സാംസ്‌കാരിക സംഘടനകളുടെ വക്താക്കൾ, Be ഫ്രണ്ട്‌സ് Switzerland ന്റെ പ്രസിഡന്റ്‌ ശ്രീ ടോമി തൊണ്ടാംകുഴിയും, ഭാരതീയ കലാലയത്തിന് വേണ്ടി ശ്രീമതി ജിപ്സി വാഴക്കാലയിലും ആശംസകൾ നേർന്ന് സംസാരിച്ചു.

സ്വിറ്റ്സർലൻഡിൽ carrier- ൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി നേഴ്സ്, നാട്ടിൽ ജനറൽ, Bse,, Msc,, nursing- ന് ശേഷം PhD എടുത്ത്, MBA എടുത്തു മാനേജ്മെന്റിൽ എത്തി, ഇപ്പോൾ medicine പഠിച്ചുകൊണ്ടിരിക്കുന്ന ശ്രീ ജേക്കബ് ചങ്ങങ്കേരിയിയിലിനെയും ചടങ്ങിൽ ആഗതരായിരുന്ന മുതിർന്ന നഴ്സമാരെ, ശ്രീമതി മേരി പഴെയം കോട്ടിൽ, ശ്രീമതി ഫിലോമിന കൂറ്റ നാൽ, ശ്രീ ബേബി കാക്കശേരി എന്നിവരെയും പൊന്നാട അണിയിച്ചു ആദരിച്ചു.

ഇന്റർനാഷണൽ നേഴ്സസ് ഡേ യോടൊപ്പം നടന്ന ചടങ്ങിൽ സ്വിറ്റ്സർലൻഡിൽ നിന്നും ശ്രീ ബേബി കാക്കശേരി രചിച്ചു വിയന്നയിൽ നിന്നും ശ്രീ സിറിയക് ചെറുകാട് ഈണം നൽകി ആലപിച്ച് ജർമ്മനി യിൽ നിന്നും ശ്രീ അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളിയുടെ കൂട്ടുകെട്ടിൽ പ്രസിദ്ധീകരിച്ച,ഭൂമിയിലെ മാലാഖമാർ എന്ന മ്യൂസിക് ആൽബം സ്വിസ്സ് മലയാളി നഴ്സമാരുടെ മുൻപിൽ പ്രദർശിപ്പിക്കുകയുണ്ടായി.പ്രോഗ്രാം ശ്രീ ജോസ് ഇലഞ്ഞിക്കൽ moderate ചെയ്തു.


ശ്രീ ജോ കിഴക്കാനാമ്പടിക്കലും, ശ്രീമതി ജിനു മനയിലും ചേർന്ന് ആലപിച്ച ആസ്വാദ്യകരമായ ഗാനം ആഘോഷങ്ങൾക്കു കൊഴുപ്പേകി.
ശ്രീ ജെസ്വിൻ പുതുമന ചടങ്ങിൽ പങ്കെടുത്തവർക്കും, മുന്നിൽ നിന്ന് പ്രവർത്തിച്ചവർക്കും ഏകിയ നന്ദിവാക്കുകളോടെ യോഗം സമംഗളം പര്യവസാനിച്ചു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.


Gigi Prince
Sajan pereppadan
Jacob changamkeryil
Isabel Thamarassery
Jipsy vazhakalayil
Cissy kariyappuram
Tomy Thondamkuzhy
Gracy Joshy
Saji vaniyedathu
Jose Elenjikkal
Jomon Pathuparayil
Shiny Maliakal
Mini Bose