Association Cultural Europe Pravasi Switzerland

സീറോ മലബാർ യൂത്ത് മൂവ്മെൻറ് യൂറോപ്പ് (SMYM) എഗ്ഗ് യൂണിറ്റ് യുവജനസംഗമവും ,ദുക്റാന തിരുന്നാളും ജൂലൈ പതിനൊന്നിന് എഗ്ഗിൽ .

സിറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമാണ് സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). ലോകമെമ്പാടും 1.6 ദശലക്ഷത്തിലധികം ചിതറിക്കിടക്കുന്ന കത്തോലിക്കാ  യുവജനങ്ങൾ മാതൃസഭയ്ക്കായി ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കുന്നതിനായി വളരെ മുന്നേ  ശ്രെമിച്ചിരുന്നു.സഭയിലെ വ്യത്യസ്ത യുവജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും 2011 ൽ സിറോ മലബാർ ചർച്ചിന്റെ ലെയ്റ്റി കമ്മീഷൻ മുൻകൈയെടുത്തു. അതിന്റെ ഫലമായി, ബിഷപ്പുമാരുടെ സിനഡിന്റെ അംഗീകാരത്തോടെ  സീറോ  മലബാർ യൂത്ത് മൂവ്മെന്റിനു  (SMYM) അംഗീകാരമായി  2014 ഓഗസ്റ്റ് 30 ന് സംഘടനയുടെ പ്രവർത്തനങ്ങൾ  ആരംഭിച്ചു.

ഇന്ത്യയിലും വിദേശത്തുമുള്ള സിറോ മലബാർ ചർച്ചിന്റെ 29 രൂപതകളിലും നാല് പ്രധാന മിഷൻ സെന്ററുകളിലും നിർണ്ണായക സാന്നിധ്യമായി യൂത്ത് മൂവേമെന്റ് ഇന്ന് വളർന്നു . യുവജനങ്ങളുടെ സമഗ്രവികസനത്തിനായി പരിശ്രമിക്കുന്നതിനും  യുവജനങ്ങളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിനും ,സഭയുടെ ഭാവി നേതാക്കൾക്കുള്ള നേതൃത്വ രൂപീകരണവും പരിശീലനവും. വിശ്വാസ രൂപീകരണത്തിന് നിരന്തരമായ മാർഗനിർദേശവും പിന്തുണയും നൽകി യുവജനങ്ങളെ സഹായിക്കുകയും . യുവജനങ്ങളെ പ്രൊഫഷണൽ വികസനത്തിന് പിന്തുണയും മാർഗനിർദേശവും നല്കാൻ . ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനും കാമ്പസുകളിൽ ഡി-ആഡിക്ഷൻ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനുമെതിരെ കാമ്പസ് പ്രോഗ്രാമുകൾ നടത്തുക  എന്നീ പ്രവർത്തങ്ങളിലൂടെ യൂത്ത് മൂവേമെന്റ് ഗ്ലോബൽ തലത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു ..

സീറോ മലബാർ യൂത്ത് മൂവേമെന്റിന്റെ ഭാഗമായി യൂറോപ്പിലെ 22 രാജ്യങ്ങളിൽ അധിവസിക്കുന്ന സീറൊ-മലബാർ യുവജനങ്ങളെ കോർത്തിണക്കികൊണ്ടു സീറൊ-മലബാർ യൂത്ത് മൂവേമെന്റ് (SMYM) എന്ന സംഘടന രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . ഇവിടെ ജനിച്ചുവളരുന്ന തലമുറയെയും ,പഠനത്തിനും, ജോലിക്കും ആയി യൂറോപ്പിലേക്ക് കടന്ന് വന്നിട്ടുള്ള  യുവജനങ്ങൾക്കും  ആദിമ നൂറ്റാണ്ടുകളിലെ സഭയിലെ പോലെ ഒരുമിച്ച് കൂടാനും, പ്രാർത്ഥിക്കാനും, പങ്കുവെക്കാനും ഉള്ള വേദിയാണ് ഈ യുവജന പ്രസ്ഥാനം വഴി ശ്രമിക്കുന്നത്. യൂറോപ്പിലെ ഇറ്റലി, ഐർലാൻഡ്, ജർമനി, സ്വിസ്സർലൻഡ്, ഓസ്ട്രിയ, നെതർലാൻ്സ്, സ്വീഡൻ, പോളണ്ട്, ഉക്രൈൻ, ജോർജിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ചിന്നിച്ചിതറി കിടക്കുന്ന യുവജനങ്ങളെ വിശ്വാസ പരിശീലനത്തിനും, കൂട്ടായ്മക്കുമായി പ്രാർത്ഥനയോടെ ഒരുമിപ്പിക്കൻ ആണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിന്റെ നേതൃത്വത്തിൽ യൂറോപ്പിലെ വിസിറ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈദികരും കൂടി പരിശ്രമിക്കുന്നത്. നിരവധി മ്യൂസിക് ആൽബങ്ങളിലൂടെ സഭാവിശ്വാസികളിൽ ശ്രെദ്ധേയനും ,ധ്യാനഗുരുവുമായ  ഫാദർ ബിനോജ് മുളവരിക്കലച്ചനാണ് ഈ യുവജന പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത്.

SMYM EUROPE YOUTH YEAR INAUGURATION 2021

യുവജനങ്ങൾക്കായി നിരവധി പ്രവർത്തനങ്ങളാണ്  യൂറോപ്പിൽ ഇതിനോടകം SMYM ആവിഷ്ക്കരിച്ചത് . ഈശോയെ കൂടുതൽ അറിയാനും കൂടുതൽ സ്നേഹിക്കാനും കൂടുതൽ ശുശ്രൂഷിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളുമായി യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷൻ, 2021 മെയ് 22 മുതൽ 2022 മെയ് 22 വരെ യുവജനവർഷം ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് പുറത്തുള്ള, മുഴുവൻ യൂറോപ്പ്യൻ രാജ്യങ്ങളിലെയും സീറോ മലബാർ സഭാംഗങ്ങളുടെയും അജപാലനമാണ് ഈ അപ്പസ്തോലിക് വിസിറ്റേഷന്റെ ദൗത്യം.

യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ വിശ്വാസ ജീവിതത്തിലധിഷ്ഠിതമായ നേതൃത്വപാടവവും നല്ല ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനും എല്ലാ ഇടവകകളിലും മിഷൻ സെന്ററുകളിലും യുവജനശുശ്രൂഷയെ ബലപെടുത്താനുമുള്ള വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണ് ഈ വർഷം SMYM യൂറോപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നത് എന്ന് ഡയറക്ടർ Fr. ബിനോജ് മുളവരിക്കൽ അറിയിച്ചു.

SMYM Europe Anthem | SMYM Europe Youth Year – Missio |

കൊവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യൂറോപ്പിലുള്ള യുവജനങ്ങളെ സജീവമാക്കാൻ SMYM യൂറോപ്പ്നു കഴിഞ്ഞതായി SMYM ഭാരവാഹികൾ അറിയിച്ചു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർന്മാരെ ഒരുക്കുവാൻ COMPANION എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി FAITH HUB എന്ന പ്രോഗ്രാം ഫെബ്രുവരി 27 മുതൽ എല്ലാ മാസത്തിലും ZOOM പ്ലാറ്റ്ഫോമിൽ നടത്തിവരുന്നു .

സ്വിറ്റസർലണ്ടിൽ യൂത്ത് മൂവേമെന്റ്  വിവിധ കുർബാന സെന്ററുകളെ ബന്ധപ്പെടുത്തി ഇതിനോടകം വിവിധ യൂണിറ്റുകൾക്ക് തുടക്കമിടുകയും നല്ല രീതിയിൽ  പ്രവർത്തിച്ചുവരുകയും ചെയ്യുന്നു .. ..സ്വിറ്റസർലണ്ടിലെ സീറോ മലബാർ സഭാ കോഓർഡിനേറ്റർ ബഹുമാനപ്പെട്ട സെബാസ്റ്റിയൻ തയ്യിൽ അച്ഛൻറെ മേൽനോട്ടത്തിൽ യൂറോപ്പ് ഡയറക്ടർ ബ. ബിനോജ്  മുളവരിക്കയിൽ അച്ചൻ നേതൃത്വം കൊടുത്തുകൊണ്ട് യൂത്ത് കോഓർഡിനേറ്റർ ആയി ബഹുമാനപ്പെട്ട ഡെന്നി കിഴക്കരക്കാട്ട് അച്ഛനും പ്രവർത്തനനിരതരായി സ്വിറ്റസർലണ്ടിൽ  SMYM നു വേണ്ടി പ്രവർത്തിക്കുന്നു ..സ്വിറ്റസർലണ്ടിലെ പതിമൂന്നു സെന്ററുകളിൽ ഇതിനോടകം പത്തു സെന്ററുകളിലും യൂത്ത് മൂവേമെന്റ് ആരംഭിക്കുകയും യുവജനങ്ങൾക്കായി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നു ..വരും ദിവസങ്ങളിൽ മറ്റുള്ള സെന്ററുകളിലും SMYM ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ബഹുമാനപ്പെട്ട ബിനോജ് അച്ഛനും ,ഡെന്നി അച്ഛനും ..

ഡയറക്ടർ  ബഹുമാനപെട്ട മുളവരിക്കൽ അച്ഛൻ എഗ്ഗിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ അഞ്ചാം തിയതി മുതൽ യുവജനങ്ങൾക്കായി നടത്തിവന്നിരുന്ന  ഫാമിലി മീറ്റുകളിലൂടെ യുവജനങ്ങൾ SMYM ന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചു ഉദ്‌ബോധിപ്പിച്ചു …യുവജനങ്ങൾക്കായി അടുത്ത ഞായറാഴ്ച എഗ്ഗിലും ചുറ്റപാടിലുമുള്ള യുവജനങ്ങൾ ഉച്ചക്ക് 12 മണിയോടുകൂടെ എഗ്ഗ് സെന്റ് ആന്റണീസ് പാരീഷ്ഹാളിൽ സമ്മേളിക്കുന്നതും ബ. ബിനോജ്  മുളവരിക്കയിൽ അച്ചൻ അവർക്കുസന്ദേശം നൽകുകയും അവരോടൊത്തു് ദുക്റാനത്തിരുനാളിൽ ദിവ്യബലി അർപ്പിക്കുയും ചെയ്യുന്നതാണു്. എല്ലായുവജനങ്ങളേയും  ഹാർദ്ദമായ സ്വാഗതം ചെയ്യുന്നതായി എഗ്ഗ് കാത്തലിക്ക് കമ്മ്യൂണിറ്റിക്കുവേണ്ടി ട്രസ്റി ബിജു പാറത്തലക്കൽ അറിയിച്ചു .