International

കുവൈത്തിൽ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6 മരണം.

പുതിയ രോഗികളിൽ 256 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11975

കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 947 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11975 ആയി. പുതിയ രോഗികളിൽ 256 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി.

ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 347 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 189 പേർക്കും അഹമ്മദിയിൽ നിന്നുള്ള 171 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 122 പേർക്കും ജഹറയിൽ നിന്നുള്ള 118 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 102
  • ഹവല്ലി :68
  • ഖെയ്താൻ: 79
  • ജലീബ് അൽ ശുയൂഖ് : 104

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4930 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 231930 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 188 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3451 ആയി.

നിലവിൽ 8436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 80 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.