India

അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യറേഷന്‍, ഒരു രാജ്യം ഒരു റേഷൻകാർഡ് ഉടൻ

പുതിയ 25 ലക്ഷം കിസാൻ ​ക്രഡിറ്റ്​ കാർഡ്​ ഉടമകൾക്ക്​ 25,000 കോടി രൂപയുടെ വായ്പ അനുവദിക്കും. കാർഷിക വായ്​പയുടെ പലിശയിളവ്​ മേയ്​ 31 വരെ നീട്ടി.

എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സൌജന്യമായി നല്‍കുമെന്ന് ധനമന്ത്രി സീതാരാമന്‍. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അഞ്ചുകിലോ ധാന്യവും ഒരു കിലോ കടലയും നല്‍കും. ഇതിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്തി നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. പണം മുഴുവനായും കേന്ദ്രം നല്‍കും. എട്ടുകോടി അതിഥി തൊഴിലാളികള്‍ക്ക് ഇതിന‍്റ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഒരു രാജ്യം ഒരു റേഷൻ കാർഡ് മാർച്ച് 2021ഓടെ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി. റേഷന്‍ കാര്‍ഡ് രാജ്യത്തിന‍്റെ ഏത് ഭാഗത്തും ഉപയോഗിക്കാം. മുദ്ര ശിശു ലോണുകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ് ഒരു വര്‍ഷത്തേക്ക് ഇതിനായി 1500 കോടിയുടെ പദ്ധതി ഇളവ് അമ്പതിനായിരത്തില്‍ താഴെയുള്ള വായ്പകള്‍ക്ക് മൂന്ന് കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയാണ് ധനമന്ത്രി. കർഷകർക്കും കുടിയേറ്റ തൊഴിലാളികൾക്കും തെരുവുകച്ചവടക്കാർക്കുമായാണ് രണ്ടാംഘട്ട സാമ്പത്തിക പാക്കേജ്​ ധനമന്ത്രി പ്രഖ്യാപിച്ചത്. പുതിയ 25 ലക്ഷം കിസാൻ ​ക്രഡിറ്റ്​ കാർഡ്​ ഉടമകൾക്ക്​ 25,000 കോടി രൂപയുടെ വായ്​പ അനുവദിക്കും. കാർഷിക വായ്​പയുടെ പലിശയിളവ്​ മേയ്​ 31 വരെ നീട്ടി. മൂന്നു കോടി കർഷകരുടെ വായ്​പകൾക്ക്​ നേരത്തേ മൊറ​ട്ടോറിയം​ പ്രഖ്യാപിച്ചിരുന്നതായും ധനമന്ത്രി പറഞ്ഞു.