International

ആശങ്കയൊഴിയാതെ ശ്രീലങ്ക: വീണ്ടും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്

 ശ്രീ​ല​ങ്ക​യി​ല്‍ വീ​ണ്ടും സ്ഫോ​ട​നം. കൊ​ളം​ബോ​യി​ലെ പു​ഗോ​ഡ​യി​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും അ​ട​ക്ക​മു​ണ്ടാ​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 359 ആ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള അ​ഞ്ഞൂ​റോ​ളം പേ​രി​ല്‍ ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​ണ്. അ​തേ​സ​മ​യം, ഇ​ന്ത്യ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടും ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ന്‍ ക​ഴി​യാ​തെ പോ​യ​തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ശ്രീ​ല​ങ്ക​ന്‍ സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ചു.