International

കുവൈത്തിൽ 1054 പേർക്ക് കൂടി കോവിഡ് ഭേദമായി; 723 പുതിയ കേസുകൾ

ഒരു മലയാളി ഉൾപ്പെടെ 8 മരണം; ആകെ മരണസംഖ്യ 244

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2894 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 723 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 1054 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30644ഉം രോഗമുക്തി നേടിയവരുടെ എണ്ണം 18277 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 139 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9028 ആയി.

24 മണിക്കൂറിനിടെ 8 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 236 ആയി. ഇന്ന് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു . തൃശൂർ ചാവക്കാട് കടപ്പുറം മുനക്ക്കടവ് ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (43) ആണ് മരിച്ചത്. കുവൈത്തിൽ 35 മലയാളികളാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത് .

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 296 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 89 പേർക്കും അഹമ്മദിയിൽ നിന്നുള്ള 148 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 145 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 130
  • മംഗഫ്: 26
  • മെഹ്ബൂല: 30
  • ഖെയ്താൻ: 36
  • അൽവാഹ: 33
  • ജലീബ് അൽ ശുയൂഖ്: 51

നിലവിൽ 12123 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 197 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.