India National

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു.ഇന്നലെയാണ് സൈനികവാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.

സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്.

പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന 44 രാഷ്ട്രീയ റൈഫിൾസിന് നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു .

6 സൈനികർക്കും രണ്ടു പ്രദേശവാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ വീണ്ടും പദ്ധതിയിടുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു.