ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.ഗ്യാൻവാപി പള്ളിയിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ആദ്യ ഹർജിക്കാരിൽ മൂന്നാമനും മരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 30ന് എഎസ്ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.
Related News
നടൻ സോനു സൂദ് നികുതിയിനത്തിൽ 20 കോടി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്
ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സോനുവും പങ്കാളികളും ചേർന്ന് 20 കോടിയോളം രൂപയുടെ നികുതിത്തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫീസിൽ പരിശോധന നടത്തിയിട്ടുണ്ട് അടുത്തിടെ ഡൽഹിയിലെ ആം ആദ്മി സർക്കാർ രൂപം നൽകിയ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാൻഡ് […]
ആലുവയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് വന്‍ മോഷണം
ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്‍ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്റെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി. സിറ്റി സിവില്‍ കോടതി ജഡ്ജി എ.കെ ദവെയെയാണ് വൽസത് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറ്റിയത്. ജസ്റ്റിസ് ദവെ, നരോദ ഗാം കൂട്ടക്കൊലയില്‍ അവസാന വാദം കേള്‍ക്കാനിരിക്കെയാണ് സ്ഥലം മാറ്റം. ഗുജറാത്തിലെ മുന്‍ ബി.ജെ.പി മന്ത്രി മായ കൊട്നാനി മുഖ്യപ്രതിയായ കേസാണ് നരോദ ഗാം കൂട്ടക്കൊല. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിര്‍ദേശപ്രകാരം എസ്.ഐ.ടി അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നാണ് […]