National

പാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രദീപ് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എടിഎസ് നല്‍കുന്ന സൂചന. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്‌സ്ആപ്പ് കോള്‍, വിഡിയോ കോള്‍ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന നിര്‍ണായ വിവരങ്ങള്‍ കൈമാറി എന്നാണ് കണ്ടെത്തല്‍.