National

പാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രദീപ് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എടിഎസ് നല്‍കുന്ന സൂചന. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്‌സ്ആപ്പ് […]

India National

ഡിആർഡിഒയുടെ കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് പുറത്തിറക്കും

ഡിആർഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത അകത്തേക്ക് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് ഇന്ന് പുറത്തിറങ്ങും. 2ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്നാണ് മരുന്നിന് പേര് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പതിനായിരം ഡോസ് ആണ് പുറത്തിറക്കുന്നത്. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗാണ് പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മരുന്ന് പുറത്തിറക്കുന്നത്. ഡല്‍ഹിയിലെ ആശുപത്രികളിലാണ് തുടക്കത്തില്‍ മരുന്നിന്‍റെ വിതരണം ഉണ്ടാവുക. ഡിആര്‍ഡിഒയിലെ ലാബ് ആയ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസും (ഐഎൻഎംഎഎസ്) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് […]