National

പാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രദീപ് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എടിഎസ് നല്‍കുന്ന സൂചന. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്‌സ്ആപ്പ് […]

SCIENCE

മാർച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം

മാർച്ച് അവസാനം ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. മാർച്ച് 28ന് മാനത്ത് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാൻ സാധിക്കും. മെർക്കുറിയെക്കാൾ പ്രകാശിച്ച് ജുപീറ്റർ കാണപ്പെടുമെന്നാണ് റിപ്പോർട്ട്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം വീനസിനായിരിക്കും. വീനസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാൻ സാധിക്കുമെങ്കിലും വീനസിന്റെയത്ര തെളിച്ചം ഉണ്ടാകില്ല. യുറാനസിനെ കാണുക പ്രയാസമാകും. നേരത്തെ, മാർച്ച് 1ന് വീനസും ജുപീറ്ററും നേർ രേഖയിൽ […]

India National

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍

മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന. ആരോഗ്യ രംഗത്ത് ദീർഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകർച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സർക്കാരിന് ഉപദേശം നൽകിയത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം. ഇന്ത്യൻ പബ്ലിക് ഹെൽത്ത്‌ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് […]