Kerala Social Media

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ; സമൂഹമാധ്യങ്ങൾ കീഴടക്കി ​#withthenuns

കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ ഈ വാക്കുകൾ ഏറെ ആവേശത്തോടെയാണ് പൊതുജനം ഏറ്റെടുത്തത്. ഇപ്പോഴിതാ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തുകളാൽ നിറയുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. ( with nuns hashtag trending )

withthenuns എന്ന ഹാഷ്ടാഗ് ക്യാംപയിന്റെ ഭാ​ഗമായാണ് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്യുന്നത്. കത്തുകൾ Solidarity2sisters@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കും. ഈ കുറിപ്പിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങിലും പോസ്റ്റ് ചെയ്യും.

നിടുയം സംവിധായകയുമായ ​ഗീതു മോഹൻദാസ്, നടി പാർവതി തിരുവോത്ത്, എഴുത്തുകാരി കെആർ മീര, ആക്ടിവിസ്റ്റ് ഐഷ, മാധ്യമപ്രവർത്തക ഷാഹിന കെ.കെ ഉൾപ്പെടെ നിരവധി പേരാണ് ക്യാമ്പെയ്ന്റെ ഭാ​ഗമായത്.