India Kerala

വാ​ള​യാ​ര്‍ കേ​സി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍

കൊ​ച്ചി: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ‍​യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കേ​സി​ല്‍ നീ​തി ന​ട​പ്പാ​കു​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും കൊ​ച്ചി‍​യില്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​സ് വാ​ദി​ച്ച പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും. പ​ക​രം അ​നു​ഭ​വ​സ​മ്ബ​ത്തു​ള്ള മു​തി​ര്‍​ന്ന പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.