വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. പ്രതിഷേധം തുടരുന്നു. എംഎൽഎ വന്നെത്തി ശേഷം തീരുമാനമെന്ന് നാട്ടുകാർ അറിയിച്ചു.എന്നാൽ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്.വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടുവ ഇരുട്ടിൽ മറഞ്ഞു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.
Related News
ക്രൈംബ്രാഞ്ച് മേധാവികൾ കളമശേരിയിൽ; എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം
നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എഡി ജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം . ദിലീപിന്റെ ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിൻറെ തിരക്കിട്ട നീക്കം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസിൽ […]
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ് ഇല്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം
ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ് വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ് വേണ്ടെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്കി. ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ് വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ മേഖലകളില്‍ […]
എലോൺ മസ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് കേരളത്തിലും
എലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ് എക്സ് കമ്പനിയുടെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം കേരളത്തിലും ഉടനെത്തും. ഇഡാപ്റ്റ് ലേർണിംഗ് ആപ്പ് ആണ് കേരളത്തിൽ നിന്ന് സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് ആദ്യമായി സബ്സ്ക്രൈബ് ചെയ്തതെന്ന് കമ്പനി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്റ്റാർലിങ്ക് സേവനങ്ങൾ 2022ഓടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന വാർത്തകൾ പുറത്തുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കേരളത്തിലും ദുബായിലുമായി പ്രവർത്തിക്കുന്ന ഇഡാപ്റ്റ് ലേർണിംഗ് ആപ്പ് അധികൃതർ സ്റ്റാർലിങ്ക് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുകയായിയുന്നു. സ്റ്റാർലിങ്ക് പ്രൊജക്റ്റ് പൂർണമായും പ്രവർത്തനക്ഷമമാവുമ്പോൾ ഭൂമിയുടെ എല്ലാ പ്രദേശങ്ങളിലും […]