തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്
Related News
ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ നീട്ടില്ല; പുനപരിശോധന ഹരജി സുപ്രീകോടതി തള്ളി
കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്കിയ ഹരജി നല്‍കിയിരുന്നു ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജി സുപ്രീംകോടതി വീണ്ടും നീട്ടി. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്കിയ ഹരജി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കേടതി തള്ളിയത്. മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന് ഝാര്‍ഖണ്ട്, ഛത്തീസ്ഗഡ് പുതുച്ചേരിഎന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. […]
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി
മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കി. എകെജി പഠന ഗവേഷണ […]
ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി
കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു ജോസഫിന്റെ […]