ഭര്‍തൃമാതാവായ അന്നമ്മയെ കൊലപെടുത്താന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് അല്ലെന്ന് ജോളിയുടെ മൊഴി കീടനാശിനിയാണ് ഉപയോഗിച്ചത്. ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നും ജോളി മൊഴി നല്കി. പൊട്ടിക്കരഞ്ഞും തേങ്ങലടക്കിയുമാണ് കസ്റ്റഡിയിലായ ആദ്യ ദിനം ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചത്. പലപ്പോഴും തലകുനിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുമ്പോള് വിങ്ങിപ്പൊട്ടി. കുറ്റങ്ങള്‍ ഓരോന്നായി ഏറ്റെടുത്തു. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡല്ലെന്ന നിര്‍ണായക മൊഴിയും ഇതിനിടെയാണ് നല്‍കിയത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് പറയുമ്പോഴും തല കുനിച്ച് തന്നെയാണ് […]
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയതോടെ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. യുവതികള്‍ എത്തുന്നത് തടയാന്‍ പ്രതിഷേധക്കാരും പലയിടങ്ങളിലായി തമ്പടിച്ചു. മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ചെറു വാഹനങ്ങള്‍ കടത്തി വിടണമെന്ന് കോടതി പറഞ്ഞുവെങ്കിലും യുവതികള്‍ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നാലെ പമ്പയിലും നിലയ്ക്കലും എരുമേലിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വനിത പൊലീസുകാര്‍ വാഹനങ്ങളില്‍ കയറി പരിശോധന നടത്തിയതിന് […]