Kerala

തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും കടിയേറ്റു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്. ഒരു ഷൂട്ടിനായാണ് […]

Local

കോഴിക്കോട് മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി; പേ വിഷബാധയുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും

കോഴിക്കോട് മുക്കത്ത് 4 കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവിൽ നായയെ കണ്ടെത്തിയത്. പേ വിഷബാധയുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ പുറത്ത് വരും. ( stray dog which attacked 15 people found dead ) മുക്കം, മാമ്പറ്റ , കുറ്റിപ്പാല ,മണാശ്ശേരി ഭാഗങ്ങളിലാണ് നായ ഭീതി വിതച്ചത്. രാത്രി വൈകിയും ആക്രമണം തുടർന്നതോടെയാണ് മുക്കം നഗര സഭ […]

Kerala

ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച കടിയേറ്റ തോമസ് തലപ്പായിലിൻറെ വീട്ടിലെ വളർത്ത് നായയ്ക്കും കടിയേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ഇലന്തൂർ എട്ടാം വാർഡിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇലന്തൂരിലെ മണ്ണും ഭാഗം, ഇലന്തൂർ വെസ്റ്റ്, ഇലന്തൂർ വാർഡുകളിൽ താമസിക്കുന്നവർക്കാണ് […]

Kerala

മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായാക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായാക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാല് നായ്ക്കളാണ് ആക്രമിക്കാൻ പാഞ്ഞെടുത്ത്. ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് നായയിൽ നിന്ന് കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂർ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കൾ പെരുന്നാൾ നിസ്‌കാരത്തിനായി പോവുന്നതിനിടെയാണ് തെരുവുനായ ആക്രമിക്കാൻ വന്നത്. രണ്ട് കുട്ടികളും രണ്ടായി പിരിഞ്ഞ് ഓടുകയായിരുന്നു. ഒരു കുട്ടി സമീപത്തെ വീട്ടിലേക്കാണ ഓടിക്കയറിയത്. പിന്നാലെ ഈ വീട്ടുകാർ തെരുവുനായ കൂട്ടത്തെ […]

Kerala

പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പ്പെടെ 8 പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളില്‍ പോവുകയായിരുന്ന […]

Kerala

തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്

കണ്ണൂരില്‍ തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍. മൂന്നാം ക്ലാസുകാരിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയും 24നോട് പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ പതിനൊന്നുകാരന്‍ അതിദാരുണമായി തെരുവുനായ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാന്‍വിയുടെ സംഭവവും. കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം […]

Kerala

വീണ്ടും തെരുവ് നായയുടെ ആക്രമണം; കാസര്‍ഗോഡ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായാണ് തെരുവുനായ ആക്രമിച്ചത്. അതേസമയം തൃശൂർ പുന്നയൂർകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അമ്മക്കും മകൾക്കും പരിക്കേറ്റു. കടയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവർ ആശുപത്രിയില്‍ ചികിത്സ തേടി.

Kerala

നിഹാലിൻ്റെ ശരീരം മുഴുവൻ മുറിവ്; മരണകാരണം വയറ്റിലും തുടയിലും ഏറ്റ മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. നായയുടെ ആക്രമണത്തിൽ വയറ്റിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രിയത്തിലും അടിവയറിലും ഗുരുതരമായ പരുക്കേറ്റു. മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത് കൂട്ടമായുള്ള തെരുവ് നായ ആക്രമണം നടന്നുവെന്നാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം വിശദമായ […]

Kerala

ഉറക്കെ നിലവിളിക്കാന്‍ പോലുമായില്ല, കണ്ടെത്തിയത് ഗുരുതര പരുക്കുകളോടെ; നിഹാലിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശേരി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള നിഹാലിന്റെ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ […]

Kerala

തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001) ചട്ടങ്ങൾ എന്നിവയിൽ ഫലപ്രദമായ ഭേദഗതികൾ കൊണ്ടുവരുന്നതിന് ആവശ്യമായ ശുപാർശകൾ കേന്ദ്ര സർക്കാരിന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിന് വേണ്ടി തദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. വാക്സിനേഷൻ കൊണ്ടു മാത്രം തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാനാവില്ലെന്നും […]