സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 14 വരെ വടക്കുഴക്കൻ ബംഗാൾ ഉൾക്കടലും മധ്യ ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും മത്സ്യത്തൊഴിലാളികൾ പോകരുത്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Related News
ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത സംഭവം; മുഖ്യപ്രതി പിടിയില്‍
നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി. മുഖ്യ പ്രതികളിലൊരാളായ ഹാരിസ് ആണ് ഇന്ന് അറസ്റ്റിലായത്. അതേ സമയം കേസിൽ ചില സിനിമ താരങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രധാന പ്രതികളിലൊരാളായ ഹാരിസ് ഇന്ന് രാവിലെയാണ് പിടിയിലായത്. ഇതോടെ കേസിൽ എട്ട് പേർ അറസ്റ്റിലായി. മൂന്ന് പേർ കൂടി പിടിയിലാവാനുണ്ടെന്ന് ഐ ജി വിജയ് സാക്കറെ പറഞ്ഞു. പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഷംന […]
രോഗികളുടെ കൂട്ടിരിപ്പുകാർ പരാതി പറഞ്ഞു; അടിയന്തര ഇടപെടലുമായി മന്ത്രി വീണാ ജോർജ്
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയിൻമേൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ചില ടോയ്ലറ്റുകൾ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന കാര്യമാണ് കൂട്ടിരിപ്പുകാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ ടോയ്ലറ്റ് തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാൻ മന്ത്രി ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. വാർഡുകളിൽ ചെരിപ്പിട്ട് കയറാൻ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. വാർഡിനകത്ത് ചെരിപ്പിടാൻ അനുവദിക്കാനും മന്ത്രി നിർദേശം നൽകി. ടി.ടി. ഇൻജക്ഷൻ മരുന്ന് പുറത്തെഴുതുന്നതായുള്ള […]
കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം; വോട്ടിൽ നിർണായകം കോട്ടയം
കോട്ടയത്തിൻ്റെ മനസിലും വിലക്കയറ്റം. വരുന്ന തെരെഞ്ഞെടുപ്പിൽ കോട്ടയത്തിന് നിർണായകം.കോട്ടയം മണ്ഡലത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വർഗീയത -21ശതമാനം, അഴിമതി-26, വിലക്കയറ്റം- 29, തൊഴിലില്ലായ്മ- 2, രാഷ്ട്രീയം- 1, സ്ഥാനാർത്ഥി മികവ്- 21 എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ സംസ്ഥാന ഭരണവും കേന്ദ്രഭരണവും പ്രതിപക്ഷത്തിൻ്റെ പ്രവർത്തനവും കോട്ടയത്തിന് ശരാശരി. 24 മൂഡ് ട്രാക്കർ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 40 ശതമാനം ശരാശരി അഭിപ്രായം സംസ്ഥാനത്തിനൊപ്പവും 30 ശതമാനം ശരാശരി അഭിപ്രായം കേന്ദ്രത്തിനൊപ്പവും 41 ശതമാനം ശരാശരി അഭിപ്രായം പ്രതിപക്ഷത്തിനൊപ്പവും നിന്നു. […]