India Kerala

റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി രാഹുല്‍, ഒപ്പം പ്രിയങ്കയും

വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. വനിതാ മാധ്യമപ്രവര്‍ത്തക അടക്കം അഞ്ചോളം പേരാണ് വാഹനത്തില്‍ നിന്ന് വീണത്. അപകടത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ അടുത്തേക്ക് എത്തിയ രാഹുല്‍ ഗാന്ധി വെള്ളം നല്‍കുകയും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ സഹായിക്കുകയും ചെയ്തു.


ഇന്ത്യ എഹഡ് കേരള റിപ്പോര്‍ട്ടര്‍ റിറ്റ്സന്‍ ഉമ്മനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റിറ്റ്സനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ശ്രമിക്കുമ്പോള്‍ റിപ്പോര്‍ട്ടറുടെ ഷൂവുമായി പ്രിയങ്ക ഗാന്ധി സമീപത്തേക്ക് എത്തുന്നതും ദൃശ്യങ്ങളിലുണ്ട്.