India Kerala

പോരിനിറങ്ങും മുമ്പ് കെ.മുരളീധരൻ അനുഗ്രഹം തേടി പാണക്കാട്ടെത്തി

വടകരയിൽ പോരിനിറങ്ങും മുമ്പ് കെ.മുരളീധരൻ അനുഗ്രഹം തേടി പാണക്കാട്ടെത്തി. അക്രമ രാഷ്ട്രീയത്തിനെതിരെ മുരളീധരന്റെ പോരാട്ടം വിജയിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ ആശീർവദിച്ചു. ഇന്ന് വടകരയിൽ പ്രചരണം തുടങ്ങുന്നതിനു മുന്നോടിയായാണ് മുരളീധരന്റെ പാണക്കാട്ടെ സന്ദർശനം.

തങ്ങളുടെ വസതിയിൽലെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഹൈദരലി തങ്ങളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് മുരളിധരൻ പാണക്കാട് തങ്ങളുടെ അനുഗ്രഹം തേടി. തിന്മക്ക് മേൽ നന്മയുടെ വിജയമുണ്ടാകുമെന്ന് ഹൈദരലി തങ്ങൾ ആശിർവദിച്ചു. പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹം എന്നും തന്നെ തുണച്ചിട്ടു ഉണ്ടെന്നും വടകരയിലെ പോരാട്ടത്തിന് ലീഗിന്റെ ശക്തമായ പിന്തുണയുണ്ടെന്നും മുരളീധരൻ പറഞ്ഞു.

യു.ഡി.എഫിന്‌ ശക്തനായ സ്ഥാനാർഥിയാണ് വടകരയിൽ ലഭിച്ചിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വടകര സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടർന്നപ്പോൾ ലീഗിന്റെ നിർണായക ഇടപെടലാണ് മുരളീധരനെ സ്ഥാനാർത്ഥിയാക്കുന്നതിലേക്ക് നയിച്ചതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.