Europe Kerala Pravasi Switzerland

വൈവിധ്യമാർന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ” ലൈറ്റ് ഇൻ ലൈഫ് ” ബഹുദൂരം പിന്നിട്ടിരിക്കുന്നതിന്റെ നേർക്കാഴ്ച – സംഘടനയുടെ 2020 ലെ വാർഷിക റിപ്പോർട്ട് പൊതുജനസമക്ഷം.

മനസ്സിൽ നന്മയും, സാമൂഹ്യ പ്രതിബദ്ധതയും, സഹജീവികളോടുള്ള കരുതലും, അനുപമമായ ഇച്ഛാശക്തിയുമുള്ള കുറെ വ്യക്തികൾ ഒരുമിച്ചു ചേർന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സ്വിറ്റസർലന്റിലെ ” ലൈറ്റ് ഇൻ ലൈഫ് ” എന്ന ചാരിറ്റി സംഘടന. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ” ലൈറ്റ് ഇൻ ലൈഫ് ” ബഹുദൂരം പിന്നിട്ടിരിക്കുന്നു .

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഭവന – സ്‌കൂൾ നിർമ്മാണ സഹായ പദ്ധതികൾ , അടിസ്ഥാന – തുടർ വിദ്യാഭ്യാസ സഹായനിധികൾ, യുവജന – വ്യക്തിത്വ വികസന ക്ളാസുകൾ, സ്വിറ്റ്‌സർലൻ്റിലെ തന്നെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘ഹലോ ഫ്രണ്ട്‌സിനൊപ്പം ചേർന്ന് നടപ്പാക്കിയ ചാരിറ്റി പ്രൊജക്റ്റായ സ്നേഹസ്‌പർശം തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ സഹായം എത്തിക്കുക വഴി ഇരുളിൽ തെളിയുന്ന തിരിനാളമായി, പ്രകാശം ചൊരിയുകയാണ് ” ലൈറ്റ് ഇൻ ലൈഫ് “.

കഴിഞ്ഞ നാളുകളിൽ സമൂഹത്തിനുവേണ്ടി ചെയ്തുതീർത്ത നിരവധി ചാരിറ്റി പ്രോജക്ടുകളുടെ നേർക്കാഴ്ചയാണ് താഴെ ചേർത്തിരിക്കുന്ന സംഘടനയുടെ 2020 ലെ വാർഷിക റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത് ….

…………………………