India Kerala

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ച് ബി.ജെ.പി സംസ്ഥാനഘടകം

കേരളത്തില്‍നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന ഘടകം. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് ആണ് കേരളത്തില്‍ നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍പില്‍.

ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്. അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.