India Kerala

കോവിഡ്​ 19: കാസര്‍കോട്​ രണ്ട്​ എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്​ കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട്​​ എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ്​ സ്വയം നിരീക്ഷണത്തില്‍ പോയത്​.

ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പ​​ങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്​തിരുന്നു.

രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ കൂടുതല്‍ പേര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​.