Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
Entertainment India Kerala

പുറം ലോകത്തെ അറിയിക്കാതെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചെലവാക്കി മമ്മൂട്ടി; എങ്ങനെ അദ്ദേഹം വിസ്മയമാകുന്നു; ജോസ് തെറ്റയിൽ

Posted on December 19, 2023December 19, 2023 Author Tomy Thondamkuzhy Comments Off on പുറം ലോകത്തെ അറിയിക്കാതെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചെലവാക്കി മമ്മൂട്ടി; എങ്ങനെ അദ്ദേഹം വിസ്മയമാകുന്നു; ജോസ് തെറ്റയിൽ

താന്‍ ചെയ്യുന്ന സഹായങ്ങളോ നന്‍മകളോ ഒന്നും ആരും അറിയരുതെന്ന് ചിന്തിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍. തന്റെ അനുഭവത്തിലുള്ള ഒരു സംഭവം പങ്കുവെച്ചുകൊണ്ടാണ് തെറ്റയില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യമാണ് ജോസ് തെറ്റയിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ് എന്ന ആമുഖത്തോടെയാണ് ആമുഖത്തോടെയാണ് കുറിപ്പ്.

ജോസ് തെറ്റയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഞാൻ അറിഞ്ഞ മമ്മൂട്ടി

ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവർ!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാൾ വലിയ മനുഷ്യസ്നേഹി! ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. “പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനിൽ നാഗേന്ദ്രന്റെ ഒരു ഫോൺ കോൾ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തിൽ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിരിക്കുന്ന അവസ്ഥയിൽ ഭർത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകൾക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനിൽ നാഗേന്ദ്രൻ ഫോൺ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന സങ്കീർണമായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതിൽ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നതിനാൽ സമാന്തരമായി മറ്റൊരു വഴി തേടാൻ ഞാൻ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്ന ആ പയ്യന്റെ!! അവിടെ ചെത്തി നടന്നിരുന്ന സർവ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങൾ കീഴടക്കിയ പഴയ ആ കൗമാരക്കാരൻ. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബർക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാൾ എന്ന നിലയിലും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ ‘കാഴ്ച്ച ‘ പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന ആൾ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാൻ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു. അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്.

ബിന്ദുവിന്റെ ശസ്ത്രക്രിയയും, ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്റെ ഓഫീസിന് നിർദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന “ഹൃദ്യം” പദ്ധതിയിൽ തന്നെ ഈ ശസ്ത്രക്രിയ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിൽ വിദ്ഗദ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി വെഞാറമൂടിലെ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോൾ അത് നാളെ മാധ്യമങ്ങളിൽ വരും, പുറം ലോകം അറിഞ്ഞോളും എന്ന് ഞാൻ വിചാരിച്ചു. മൂന്ന് മാസം ഞാൻ കാത്തിരുന്നു , പക്ഷെ ഒന്നും സംഭവിച്ചില്ല!ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്ണ്യം കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഞാൻ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി ” സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല,പദ്ധതികൾ തുടങ്ങുമ്പോൾ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഫോക്താക്കൾക്ക് സഹായകമാകാൻ വേണ്ടി മാത്രം ആണ്.”

പക്ഷെ ഇത് നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ഇത് എഴുതിയത്. എന്തായാലും

നന്ദി മിസ്റ്റർ മമ്മൂട്ടി. പതിനായിരങ്ങൾക്ക് കൈത്താങ്ങായി നിങ്ങൾ ഇനിയും വിളങ്ങട്ടെ….

Tagged Jose Thettayil Facebook Post About Mammootty
Tomy Thondamkuzhy
http://www.malayalees.ch

Related News

India National

കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; ബസുകള്‍ക്ക് തീയിട്ടു

Posted on September 4, 2019September 4, 2019 Author Tomy Thondamkuzhy

ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. […]

India Kerala

പ്രളയഭീഷണിക്കും കര്‍ക്കിടകത്തിനും വിട; ഇന്ന് ചിങ്ങം ഒന്ന്

Posted on August 17, 2019August 17, 2019 Author Tomy Thondamkuzhy

പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി. വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ. പഞ്ഞമാസം മാത്രമായിരുന്നില്ല ചിങ്ങത്തിന് മുന്നേയുള്ള […]

India National

ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

Posted on February 9, 2022February 9, 2022 Author Tomy Thondamkuzhy

ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked ) അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്. പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് […]

Post navigation

‘ഏത് പ്രതിസന്ധിയിലും എനിക്കെന്‍റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ
‘പരസ്യങ്ങളിലൂടെ നവ കേരള സദസിന് പണം കണ്ടെത്താൻ ജില്ലാ കളക്ടർമാർ’; സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Latest News

  • കേളി പൊന്നോണം 24 – കേളികൊട്ടുണരുവാൻ ഒരു ദിനം ബാക്കി – എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ദീപാ മേനോനും മറ്റു ഭാരവാഹികളും അറിയിച്ചു .
  • ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .
  • ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
  • സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
  • കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Latest News

  • ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .
    Posted on July 2, 2026July 2, 2026 Author Tomy Thondamkuzhy Comments Off on ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .
  • ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
    Posted on July 2, 2026 Author Tomy Thondamkuzhy Comments Off on ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.
  • സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
    Posted on May 28, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Europe Pravasi Switzerland

ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

Posted on July 2, 2026July 2, 2026 Author Tomy Thondamkuzhy Comments Off on ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

‘അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും  ഹൃദ്യവുമായ  ഈ ക്രിസ്‌മസ്സ്‌ ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത്  ഓസ്ട്രിയയിലുള്ള  ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ്‌ തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ  ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് ഗാനം പ്രേക്ഷകരിൽ എത്തിക്കുന്നത് .ഈ സംഗീതസംരംഭത്തിൻറെ റിക്കോർഡിങ്ങ് നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലെ സാംജി ഓഡിയോ ട്രാക്കിലാണ്‌  https://youtu.be/pPnPV409PVc?si=2v36tdQdE-dYjREh ഭക്തിസാന്ദ്രമായ വരികളും ഹൃദയത്തിൽ പതിയുന്ന സംഗീതവും കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ്  സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ഹൃദ്യവുമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. കൂടാതെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. … സ്‌നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്‍തുള്ളികള്‍ വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും ദേശത്തെയും മതങ്ങളെയും വരെ ഉല്ലംഘിച്ച് ദേശയാത്ര നടത്തിയ ചില കാരള്‍ ഗാനങ്ങള്‍ ആണ്  നമ്മുടെ ഓർമ്മകളിൽ ഉള്ളത് ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന കൊച്ചു ഗ്രാമത്തിലെ ചെറിയ ചാപ്പൽ .അതാണ്   സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night ! Holy night )എന്ന ഗാനം പിറവികൊണ്ട സൈലന്റ് നൈറ്റ് സ്മാരക ചാപ്പല്‍. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ് 1818 ഡിസംബറിലെ ക്രിസ്മസ്സിനോടടുത്ത രാവുകളിലൊന്നില്‍ ഒബേന്‍ഡോര്‍ഫ് ബായിസാസ് ബര്‍ഗിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ക്രിസ്മസ്സ് രാത്രിയില്‍ പാടാന്‍ കുത്തിക്കുറിച്ച ചില വരികള്‍. പള്ളി സ്‌കൂളിലെ ഓര്‍ഗന്‍ വിദ്വാന്‍ ഫ്രാന്‍സ് സേവര്‍ ഗ്രൂബറുടെ സഹായത്തോടെ വരികളില്‍ സംഗീതം നിറഞ്ഞു. അവരുടെ സൃഷ്ടിയായ ആ ജര്‍മ്മന്‍ പാട്ട് പാതിരാ കുര്‍ബാനയില്‍ ആലപിക്കപ്പെട്ടു.അതിനു ശേഷം ലോകം മുഴുവൻ ആ ഗാനം പകർന്നൊഴുകി . രണ്ടു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓസ്ട്രിയയിൽ നിന്നും ഇറങ്ങിയിരിക്കുന്ന മറ്റ് കൃസ്സ്മസ്സ് ഗാനങ്ങളോടൊപ്പം  മലയാളിയുടെ രചനയിൽ വീണ്ടുമൊരു ക്രിസ്സ്മസ്സ് ഗാനം ജനഹൃദയങ്ങളിൽ എത്തിയിരിക്കുന്നു ..പിന്നണി പ്രവർത്തകർക്ക് ആശംസകൾ …

സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Posted on May 28, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Posted on May 27, 2026July 5, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

Posted on May 27, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!