India National

ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked )

അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്.

പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് യൂ ഫോളോവ്ഡ് മേ ബി ബ്രോക്കൺ ഓർ ദി പേജ് മേ ഹാവ് ബീൻ റിമൂവ്ഡ്’ എന്നാണ്. കമ്പനിയുടെ പോളിസികൾ, നിയമങ്ങൾ എന്നിവ ലംഘിക്കുമ്പോഴാണ് സാധാരണ പേജുകൾ നീക്കം ചെയ്യുന്നത്.