India Kerala

എണ്ണ വില വീണ്ടും മുകളിലോട്ട്

തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതിന് പിറകെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. സംസ്ഥാനത്ത് ഇന്നുമാത്രമായി പെട്രോളിനും ഡീസലിനും 14 പൈസയാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസ കൂടി.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് 19ന് ശേഷം അഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചത്.