പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത് .ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
Related News
ചട്ടം ലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍മാണം
ചട്ടംലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍മാണം. സംഘ്പരിവാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എച്ച്.ആര്.ഡി.എസ് ഇന്ത്യ എന്ന സംഘടനയാണ് വ്യാപകമായി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഊരുകൂട്ടത്തിന്റെ സമ്മതവും പഞ്ചായത്തിന്റെ അനുമതിയും ഇല്ലാതെ 193 വീടാണ് ഇതുവരെ നിര്‍മിച്ചത്. ചട്ടം മറികടന്ന് നിര്‍മ്മിച്ചതിനാല്‍ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. 2011ലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ഗോത്രമേഖലയില്‍ അംഗീകൃത ഏജന്‍സികള്‍ വീട് നിര്മിക്കണമെങ്കില് ഊരുമൂപ്പന് ഉള്‍പെടെയുള്ളവരുമായി കൂടിയാലോചന നടത്തണം. വീടുകള്‍ ആദിവാസികളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്നതാണെന്ന് ഉറപ്പ് […]
പാചകവാതക വില വീണ്ടും കൂട്ടി
പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് 826 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 1618 രൂപയും. നാല് ദിവസം മുന്‍പാണ് പാചകവാതക വില ഒടുവില്‍ വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതി വാതകത്തിനും രാജ്യാന്തര തലത്തിലുണ്ടായ വില വർധനയാണ് വിലക്കയറ്റത്തിന് ആധാരമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു; മൂന്ന് മരണം
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത്. മരണപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.