India Kerala

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു

തൃശൂർ ചാവക്കാട് വെച്ച് ഇന്നലെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ച കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു. ചാവക്കാട് പുന്ന പുതുവീട്ടിൽ നൗഷാദ് ആണ് മരിച്ചത്.നൗഷാദുൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകർക്കാണ്‌ ഇന്നലെ വൈകിട്ട് വെട്ടേറ്റത്. കാവീട് സ്വദേശി ബിജീഷ് . പാലയൂർ പുതുവീട്ടിൽ നിഷാദ്, അയിര്‌പിള്ളി സുരേഷ് എന്നിവരാണ് പരിക്കേറ്റ മറ്റു മൂന്ന് പേർ. ബിജീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് ഏഴ് ബൈക്കുകളിലായി എത്തിയ അക്രമി സംഘം ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമത്തിനു പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൂർവ വൈരാഗ്യമാണ്‌ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.