Kerala

കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് നീളുമോ ? കൊച്ചിയുടെ ബജറ്റ് പ്രതീക്ഷകൾ

കേന്ദ്ര ബജറ്റ് ഇന്ന് പ്രഖ്യാപിക്കുമ്പോൾ ഒട്ടേറെ പ്രതീക്ഷകൾ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിലൊന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം.

ഒന്നാം ഘട്ടത്തിലെ രണ്ട് ഫേസുകളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.5 കിമി ആണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ വരുന്നത്. 1957 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ഇതിന് വേണ്ടി കണക്കാക്കിയിരുന്ന ചെലവ്.

പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം തുടരുന്ന സാഹചര്യത്തിൽ കെഎംആർഎല്ലിന് മുൻപിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പദ്ധതിക്കുള്ള ഫണ്ടിംഗ് തന്നെയാണ്. ഈ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് കേരളത്തിന്റെ മനസിലുള്ളത്. മെട്രോ നഗരമെന്ന യാഥാർത്ഥ്യത്തിലേക്ക് കൊച്ചി നഗരം എത്തണമെങ്കിൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി നടക്കണം.