Kerala

കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് നീളുമോ ? കൊച്ചിയുടെ ബജറ്റ് പ്രതീക്ഷകൾ

കേന്ദ്ര ബജറ്റ് ഇന്ന് പ്രഖ്യാപിക്കുമ്പോൾ ഒട്ടേറെ പ്രതീക്ഷകൾ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിലൊന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. ഒന്നാം ഘട്ടത്തിലെ രണ്ട് ഫേസുകളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.5 കിമി ആണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ വരുന്നത്. 1957 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ഇതിന് വേണ്ടി കണക്കാക്കിയിരുന്ന ചെലവ്. പദ്ധതിക്ക് വേണ്ടിയുള്ള […]

Kerala

കൊച്ചി മെട്രൊ ഗ്രാഫീറ്റി ചെയ്ത കേസ്; പിന്നിൽ ഇറ്റാലിയൻ ‘റെയിൽ ഗൂൺസ്’ എന്ന് സംശയം

കൊച്ചി മെട്രൊയുടെ മുട്ടം യാഡിൽ അക്ഷരചിത്രം ( ഗ്രാഫീറ്റി ) വരച്ച കേസിൽ വഴിതിരിവ്. ഇറ്റാലിയൻ പൗരന്മാരാണ് ഗ്രാഫീറ്റി ചെയ്തതെന്ന് നി​ഗമനത്തിൽ പൊലീസ്. മെട്രൊ പൊലീസ് ഗുജറാത്തിലേക്ക്. അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരൻമാരാണ് കൊച്ചിയിലും ഗ്രാഫീറ്റി ചെയ്തതെന്നാണ് സംശയം. ഇതോടെ മെട്രൊ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് പോകും. അവിടെ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്യും. അഹമ്മദാബാദിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിൽ മെട്രൊ ട്രെയിനിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഗ്രാഫീറ്റി ചെയ്തതിന് 4 ഇറ്റാലിയൻ പൗരന്മാരെ […]

Kerala

കൊച്ചി മെട്രോ കാക്കനാട്ടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ് രണ്ടാം ഘട്ടത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നടന്നിരുന്നു. സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും അന്ന് നടന്നിരുന്നു. നിലവിൽ കൊച്ചി […]

Kerala

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്

കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും നാളെ നടക്കും. മെട്രോ റെയിൽ സുരക്ഷാ കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി രണ്ട് മാസം നീണ്ടുനിന്ന ഒരുക്കങ്ങൾക്കൊടുവിലാണ് പാത ഉദ്ഘാടനത്തിനായി തയാറെടുക്കുന്നത്. നിലവിൽ കൊച്ചി മെട്രോയ്ക്ക് 22 സ്‌റ്റേഷനുകളാണ് […]

Kerala

വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുതിയ യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ

വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കൊച്ചി മെട്രോ രണ്ട് പുതിയ പാസുകള്‍ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേ-പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. (kochi metro new student pass) ഡേ പാസ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും […]

Kerala

കൊച്ചി മെട്രോ വീടിന് സമീപത്ത് കൂടിയാണോ പോകുന്നത് ? എങ്കിൽ അധിക നികുതി നൽകേണ്ടി വന്നേക്കും

കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വർധിപ്പിക്കാൻ നീക്കം. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ നിർദേശം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ നിർദേശം നൽകി. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻവരെയുളഅള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റർ ദൂരത്തേക്കാണ് ആഡംബര നികുതി വർധിപ്പിക്കാൻ ആലോചിക്കുന്നത്. ഈ നിർദേശം നടപ്പിലായാൽ വീടിന് നൽകേണ്ട ആഡംബര നികുതിയിൽ 2,500 രൂപയുടെ വർധനയുണ്ടാകും. 278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ […]

Kerala

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് ടിക്കറ്റ് ചാർജ് വെറും 5 രൂപ മാത്രം

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ ഈടാക്കൂ. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് […]

Kerala

കൊച്ചി ഐഎഫ്എഫ്‌കെ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയിൽ സൗജന്യ യാത്ര

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാം. രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ […]

Kerala

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; അടിത്തറ ബലപ്പെടുത്തൽ ഇന്ന്

പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 ന്റെ അടിത്തറ ബലപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഡി.എം.ആർ.സി, എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ. വർഷങ്ങൾക്കു മുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിന് ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കാനാണ് നീക്കം. അറ്റകുറ്റപ്പണിക്കുളള ചെലവ് കരാറുകാരായ എൽ ആന്റ് ടി തന്നെ വഹിക്കും. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കാനാണ് നീക്കം. പത്തടിപ്പാലത്തെ പില്ലറിൽ അപാകത കണ്ടെത്തിയ പശ്ചാത്തലത്തിൽ മെട്രോയുടെ മറ്റ് […]

Kerala

കൊച്ചി മെട്രോ പാളത്തിലെ ചെരിവ്: തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം

കൊച്ചി മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തൽ.ചരിഞ്ഞ തൂണിന്റെ പൈലിങ്‌ ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ചകണ്ടെത്തിയത്. തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ […]