Cricket India Sports

‘സഞ്ജുവിന്റെ അഗ്രസീവ് പ്ലേ അതിഗംഭീരം’: മലയാളി താരത്തെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത്

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസണെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കരിവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു. ഈ വരുന്ന ലോകകപ്പിൽ അവസാന നാലിൽ എത്തുന്ന ടീമുകളെക്കുറിച്ചും മഗ്രാത്ത് പ്രവചിച്ചു.

കേരളത്തിലെ യുവ ഫാസ്റ്റ് ബൗളർമാർക്കായി എംആർഎഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഗ്ലെൻ മഗ്രാത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകളുള്ളതെന്ന് മഗ്രാത്ത് പറഞ്ഞു. ന്യൂസിലൻഡിനെയും എഴുതിത്തള്ളാനാകില്ല.

ഇന്ത്യയുടെ പേസ് സൂപ്പർ താരം ജസ്പ്രീത് ബുംറയെയും കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെയും അദ്ദേഹം പ്രശംസിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. സഞ്ജു മികച്ച താരമാണ്. സഞ്ജുവിന്റെ അഗ്രസീവ് പ്ലേ ഗംഭീരമാണ്. ഇന്ത്യൻ ബൗളിംഗിലെ അതുല്യ പ്രതിഭയാണ് ബുംറ. അസാധാരണമായ ബൗളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. താൻ ബുംറയുടെ ആരാധകനാണെന്നും മഗ്രാത്ത് പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.