ജനവിധി മാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. പരാജയത്തില്‍ പതറില്ല. പരാജയ കാരണം പരിശോധിക്കും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയുടെ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന് പരിശോധിക്കേണ്ടെ? രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തിരിച്ചടിയായെന്ന് ജോസ് കെ മാണി പറഞ്ഞു.
മന്ത്രിമാരായ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി. സുധാകരൻ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളിൽ നേരത്തെ തന്നെ പ്രതിസന്ധി തീർത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂർ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോൽവിക്ക് കാരണം സുധാകരന്റെ പൂതന പരാമർശമാണെന്നായിരുന്നു മറുവിഭാഗത്തിന്റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിർത്തി കഴിഞ്ഞ ദിവസം ജി.സുധാകൻ […]
അഴിമതി എന്ന വാക്ക് ഇനി അൺപാർലമെന്ററി. ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ കൈപുസ്തകത്തിലാണ് അഴിമതി ഉൾപ്പെടെയുള്ള 65 വാക്കുകളെ അൺപാർലമെന്ററിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മൺസൂൺ സമ്മേളനം മുതൽ ഇത് പ്രാബല്യത്തിൽ വരും. മന്ദബുദ്ധി, കൊവിഡ് വ്യാപി, നാട്യക്കാരൻ, സ്വേച്ഛാധിപതി, ലൈംഗികാതിക്രമം, വിനാശകാരി, മുതലക്കണ്ണീർ, കഴുത, ഗുണ്ട, കരിദിനം, ശകുനി, ചതി, എന്നീ വാക്കുകളും ഇനി അൺപാർലമെന്ററി ആയിരിക്കും. ആ 65 വാക്കുകൾ അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സഹായൻ, ബധിര സർക്കാർ, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, ബോബ്കട്ട്, […]