Entertainment

കക്ഷി അമ്മിണിപ്പിള്ളയിലെ കാന്തി ശിവദാസന്‍ ഇപ്പോള്‍ ഇങ്ങിനെയാണ്

സിനിമ റിലീസായില്ലെങ്കിലും കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫലി ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. പ്രത്യേകിച്ചും അഹമ്മദ് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായ കാന്തി ശിവദാസനെ.കുറച്ചു തടിയുള്ള, അതിലേറെ ഭംഗിയുള്ള കാന്തിയെ പാട്ടിറങ്ങിയപ്പോള്‍ ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഫറ ഷിബ്‍ലയാണ് കാന്തിയായി അഭിനയിച്ചിരിക്കുന്നത്. 68 കിലോ ഭാരമുള്ള ഫറ ചിത്രത്തിന് വേണ്ടിയാണ് ഭാരം കൂട്ടിയത്. അമ്മിണിപ്പിള്ളക്ക് വേണ്ടി 85 കിലോയാണ് ഫറ കൂട്ടിയത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തിരിച്ച് വീണ്ടും 63 കിലോയിലേക്ക് എത്തുകയും ചെയ്തു.

കഠിനമായി വര്‍ക്കൌട്ട് നടത്തിയാണ് ഫറ തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയത്.ഫറയുടെ മേക്കോവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം താരങ്ങള്‍ ഭാരം കൂട്ടിയും കുറച്ചും മേക്കോവര്‍ നടത്തുമ്പോള്‍ നമുക്കെന്ത് ആയിക്കൂടാ എന്ന് ഫറ ചോദിക്കുന്നു.

അഭിഭാഷകനായ പ്രദീപ് മാഞ്ചോടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആസിഫെത്തുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഫെയിം അശ്വതി മനോഹരനാണ് നായിക. മാമുക്കോയ, ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവന്‍, സുധീഷ്, നിര്‍മല്‍ പാലാഴി, സരയു, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സനിലേഷ് ശിവന്‍. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ബാഹുല്‍ രമേഷ്. സംഗീത സംവിധാനം ബിജിപാല്‍, അരുണ്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ജൂണ്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.