Gulf

ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം

ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി മിസൈൽ ആക്രമണം ഉണ്ടായി. ഞായറാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടുത്തമുണ്ടായി. എന്നാൽ അപകടത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമായതായി സൗദി സഖ്യസേന അറിയിച്ചു.

സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തത്സമയം പരാജയപ്പെടുത്തിയതുകൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടില്ല.