Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പഴകിയതും വാടിക്കരിഞ്ഞതുമായ കൂവളമാലകള്‍ വഴിപാടായി വിതരണം ചെയ്യന്നതായാണ് ആക്ഷേപം ഉയര്‍ന്നുവന്നത്.

ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനും മന്ത്രി നിര്‍ദേശിച്ചു.