Entertainment Kollywood

വികാരാധീനനായി വിജയ്; വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന്‍ വിജയും പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി ദളപതി വിജയ് അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തി.

അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി.വികാരാധീനനായ അദ്ദേഹം വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും രണ്ട് മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും അനുശോചനം അറിയിച്ചു. കാറിലേക്ക് പോകുന്നതിനിടെ അവിടെ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജയ് തന്റെ കാറിൽ കയറി ഓഫീസ് വിട്ടു.

വിജയും വിജയകാന്തും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമുണ്ട്. വിജയുടെ പിതാവ് ചന്ദ്രശേഖറിൻ്റെ അഭ്യർഥനപ്രകാരം വിജയ് യെ കെെപിടിച്ച് ഉയർത്തുന്നതിൽ വിജയകാന്ത് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും. വിജയകാന്തിന്റെ സെന്ദൂരപാണ്ടിയിൽ (1993) ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സൂപ്പർ താരം. വിജയകാന്തിന്റെ പിതാവ് എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്‌ത ഈ ചിത്രം വിജയകാന്തിന്റെ വിജയമായി മാറി, വിജയ്‌ക്ക് ജനപ്രീതി ലഭിക്കാൻ സഹായിച്ചു.

എസ്.എ ചന്ദ്രശേഖറിൻ്റെ സംവിധാനത്തിൽ വിജയകാന്ത് നായകനായ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രം പരാജയമായതിന് പിന്നാലെ അക്കാലത്തെ സൂപ്പർതാരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖർ സമീപിച്ചു.

വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആക്ഷന്‍ ഹീറോയായി തിളങ്ങിയിരുന്ന സമയത്താണ് വിജയകാന്ത് ‘സെന്ധൂരപാണ്ടി’ ചെയ്യുന്നത്. അന്ന് ചിത്രം വിജയിക്കാൻ വിജയകാന്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്. ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് ​വിജയ് യുടെ കരിയറിന് ഊർജമാകുമെന്ന് താൻ കരുതിയെന്ന് ചന്ദ്രശേഖർ പറഞ്ഞു.

രണ്ടാം ചിത്രം ചെയ്യാമെന്ന് വിജയകാന്ത് സമ്മതിക്കുകയും ഇരുവരുമൊന്നിച്ച ‘സെന്ദൂരപാണ്ടി’ വൻ ഹിറ്റായി എന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി. വിജയകാന്ത് തന്റെ മകന് വേണ്ടി ചെയ്തത് വലിയൊരു സഹായമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ വിജയ് ഉണ്ടാകുമായിരുന്നില്ലെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.