നടി തൃഷ കൃഷ്ണയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ലിയോ സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനിടെയാണ് നടി തൃഷയ്ക്കെതിരെ അശ്ലീല പരാമര്‍ശം മന്‍സൂര്‍ അലി ഖാന് നടത്തിയത്. തൃഷ തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. നടനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. പിന്നാലെ നടി ഖുശ്ബു, സംവിധായകന് ലോകേഷ് കനകരാജ്, ഗായിക ചിന്മയി, ചിരഞ്ജീവി എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ചു.മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന നീചവും വെറുപ്പുളവാക്കുന്നതുമാണെന്നായിരുന്നു തൃഷയുടെ പ്രതികരണം. സ്ത്രീവിരുദ്ധ, സെക്സിസ്റ്റ്, അനാദരവായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവത്തിലുള്ള പരാമര്‍ശത്തെ അപലപിക്കുന്നു. ഇന്നുവരെ അയാളെപ്പോലെ ഒരു മോശം ആള്‍ക്കൊപ്പം ഒരുമിച്ചഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആശ്വസിക്കുന്നു. ഇനിയും എന്റെ കരിയറിലുടനീളം അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പാക്കും. അയാളെപ്പോലുള്ളവരാണ് മനുഷ്യരാശിയില്‍ മോശം കൊണ്ടുവരുന്നത് എന്നും തൃഷ പ്രതികരിച്ചു.
Related News
സീനിയേഴ്സിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ
സീനിയേഴ്സിന് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്കായി അണിയറയിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിന്റെ പേര്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം. ( malayalam new campus thriller haya ) ഹയ സംവിധാനം ചെയ്യുന്നത് വാസുദേവ് സനലാണ്. ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രം […]
വേദനകള്‍ കടന്ന് അരുണ്‍ ഒടുവില്‍ തന്റെ പ്രിയ താരത്തെ കണ്ടു; ടോവിനോയുടെ ശില്‍പ്പം സമ്മാനിച്ചു
ശരീരം മുഴുവൻ വേദനയാണ് അരുണിന്, ആൾകൂട്ടത്തിൽ പോയി സിനിമ കാണുവാനോ, സ്കൂളിൽ പോവാനോ കക്കോടിയിലെ മൊരിക്കരയിലുള്ള അരുണിനാവില്ല. നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഒന്ന് നഖം വെട്ടാൻപോലും വളരെ ബുദ്ധിമുട്ടാണ്. ഹൈപ്പർ മൊബിലിറ്റി സിൻഡ്രാം എന്ന രോഗം ബാധിച്ചതിനാല്‍ ശരീരം മുഴുവൻ വേദനയാണ്. ഈ വേദനകൾക്കിടയിലും അരുൺ ചിത്രങ്ങൾ വരക്കും, ശില്പങ്ങൾ നിർമിക്കും. ഏക ആശ്വാസമാകുമായിരുന്ന സ്കോളർഷിപ്പ് തുക കക്കോടി പഞ്ചായത്തില്‍ നിന്നും അരുണിന് ഇത് വരെ ലഭ്യമായുമില്ല. ടോവിനോ തോമസിന്റെ കടുത്ത ആരാധകൻ കൂടിയായ അരുണിന്റെ […]
വിസ്മയിപ്പിക്കുന്ന സലാര്‍ പാര്‍ട്ട്-1 ടീസര്‍ പുറത്ത്
കന്നഡ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന് പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നിര്‍മാതാക്കളുടെ ഹൊംബാളെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രക്ഷേകരുടെ മനസില്‍ ബാഹുബലിയായി അടയാളപ്പെട്ടിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ ദൈര്‍ഘ്യം […]