Entertainment

“ശൂ.. ശൂ അതിവിടെയല്ല” ആരാധകനോട് ടൊവിനൊ പറഞ്ഞു

കൂളിംങ് ഗ്ലാസ് ചോദിച്ച ആരാധകന് അത് വീട്ടിലെത്തിച്ചു കൊടുത്ത ഉണ്ണി മുകുന്ദന്‍റെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് ചുവട് പിടിച്ച് നടന്‍ ടൊവിനോ തോമസിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴേ സമാനമായൊരു ചോദ്യം ഒരു ആരാധകന്‍ ചോദിച്ചു.

ഇങ്ങള് ആ കണ്ണട തരോ’ എന്ന ആരാധകന്‍റെ ചോദ്യം എന്നാല്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലൊരു മറുപടിയായിരുന്നു ടൊവിനോ അതിന് നല്‍കിയത്. ”ശൂ, ശൂ, ആള് മാറി, അതിവിടെയല്ല” എന്നായിരുന്നു ടൊവിനോയുടെ മറുപടി.

സംഗതി അവിടെ തീര്‍ന്നില്ല. പോസ്റ്റിനു താഴെ രസകരമായ കമന്‍റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ”എന്നാലും കൊടുക്കാമായിരുന്നു വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ”, ”പണ്ട് എയർപോർട്ടിൽ വച്ചൊരു ചേച്ചി ‘ഉണ്ണിമുകുന്ദാ’ എന്നും വിളിച്ചു വന്നതല്ലേ… എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ”, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.