Entertainment

ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക്

അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും.

ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ (ഔഡി) ഉടമസ്ഥതയിലാണ് ലംബോര്‍ഗിനി.

അഞ്ചു വര്‍ഷം മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം നവംബര്‍ 18-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാങ്ക് ഗ്രില്ലോ എന്ന താരമാണ് ഫെറുചിയോ ലംബോര്‍ഗിനിയെ അവതരിപ്പിക്കുന്നത്. ഫെറാരിയുടെ സ്ഥാപകനായ എന്‍സോ ഫെറാരിയുടെ കഥാപാത്രവും ചിത്രത്തിലുണ്ട്.