മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ തരുന്നു. ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനത്തിന് പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേരുള്‍പ്പെടെ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്നാക്കി മാറ്റി. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് രാം ഗോപാല്‍ വര്‍മ അവരെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു.അഞ്ച് ഭാഷകളില്‍ സാരി റിലീസ് ചെയ്യും. ഇന്‍സ്റ്റ ഗ്രാം സെലിബ്രിറ്റിയും മോഡലുമായ ശ്രീലക്ഷ്മിയ്ക്ക് നിരവധി ഫോളോവേഴ്സാണുള്ളത്.
Related News
എന്റെ വിവാഹം കഴിഞ്ഞു, ഞങ്ങള്‍ ഒന്നായി, ഇനിയുള്ള ജീവിതം ഇദ്ദേഹത്തോടൊപ്പം; ചിത്രം പങ്കുവെച്ച് പൂജ ബത്ര
നടി പൂജ ബത്ര വിവാഹിതയായി. വിവാഹ ചിത്രം പങ്കുവെച്ചാണ് താരം വിവാഹ കാര്യം പങ്കുവെച്ചത്. മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖ, മമ്മൂട്ടി ചിത്രം മേഘം, ജയറാം ചിത്രം ദൈവത്തിന്റെ മകന് തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജയെ നമുക്കെല്ലാം സുപരിചിതമാണ്. കഴിഞ്ഞ ദിവസം താരം തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. നടന് നവാബ് ഷായാണ് പൂജയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ […]
‘തന്റെ പേരോ ശബ്ദമോ ചിത്രമോ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്’; കർശന നടപടി എന്ന് രജനികാന്ത്
തന്റെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി പേരോ ശബ്ദമോ ചിത്രമോ ഉപയോഗിക്കരുതെന്ന് രജനീകാന്ത്. സമ്മതമില്ലാതെ ഇവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.ഒരു നടനെന്ന നിലയിലും മനുഷ്യന് എന്ന നിലയിലും വലിയ ജനസ്വാധീനമുള്ള രജനീകാന്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് രജനികാന്തിന്റെ അഭിഭാഷന്റെ നോട്ടീസ്.(actor rajinikanths public notice against infringement of personality rights) ‘ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രശംസ നേടിയ നടന്മാരിൽ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു. […]
‘കമല്ഹാസന് ആറ് സിനിമാ പ്ലോട്ടുകള്‍ പറഞ്ഞു’; എന്റെ ബുക്കില്‍ എല്ലാം കുറിച്ചു; അല്‍ഫോണ്‍സ് പുത്രന്
കമല്‍ഹാസനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയെന്നും അൽഫോൻസ് ട്വിറ്ററിൽ കുറിച്ചു. കമല്‍ഹാസനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ”സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന് കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്റെ 5- 6 […]