Entertainment Movies

വിജയ് സേതുപതിയുടെ വാക്ക് കേട്ട് ആരും ദൈവത്തെയോ, ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്ന് നടി ഗായത്രി രഘുറാം

മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലെ വിജയ് സെതുപതിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടിയും കൊറിയോഗ്രാഫറുമായ ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കാനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ലെന്നുമാണ് ഗായത്രി പറയുന്നത്. മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി ദൈവ വിശ്വാസത്തെ കുറിച്ചു നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ല എന്നാണ് ഗായത്രി പറയുന്നത്.

വിജയ് സേതുപതിയുടെ വാക്കുകള്‍ ശ്രവിച്ചു കൊണ്ട് ആരും ദൈവത്തെയോ ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ല എന്ന് നടി വ്യക്തമാക്കി. അവിശ്വാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പുകഴ്ത്തി പാടുമായിരിക്കുമെന്നും എന്നാല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവനായി നിങ്ങള്‍ മതപ്രഭാഷകരെ അക്രമിക്കരുത് എന്ന് ഗായത്രി കുറിച്ചു.

എന്തിനെയും കുറിച്ച് പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അദ്ദേഹത്തിനും നല്‍കുന്നുണ്ടെന്നും താരം സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ പല തരം മതത്തില്‍ പെട്ടവര്‍ ഉണ്ടെന്നും ഒരു വൈറസിന്റെ പേരും പറഞ്ഞു ദൈവങ്ങളെ മുഴുവനായി അക്രമിക്കരുതെന്നും താരം ചൂണ്ടിക്കാട്ടി.

അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കോള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരു. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍ ഗായത്രി പറഞ്ഞു.

ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വാസിക്കരുതെന്നുമായിരുന്ന സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യരാണ് ഭൂമിയില്‍ ഇരിക്കുന്നത്. മനുഷ്യരെ രക്ഷി്ക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്. സന്തോഷത്തോടെ സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതത്തിന്റെ ആവശ്യമില്ലെന്നുമാണ് താരം പറഞ്ഞത്.