India National

പകുതി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 50 പേ​രും വീ​ട്ടി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്ന് പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​രോ​ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ൽ അ​മ്പ​തു ശ​ത​മാ​നം പേ​ര്‍ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ല്‍ മ​തി. ബാ​ക്കി​യു​ള്ള അ​മ്പ​തു ശ​ത​മാ​നം പേ​രും നി​ര്‍​ബ​ന്ധ​മാ​യും വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നേ​ര​ത്തെ​ത​ന്നെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ കൊ​റോ​ണ​യു​ടെ സ​മൂ​ഹ​വ്യാ​പ​നം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നി​ല​പാ​ടി​ലാ​ണ് ഐ.​സി​.എം.​ആ​ർ.