Entertainment Movies

ബെെക്കില്‍ പൊളി എന്‍ട്രിയുമായി ഡി.ക്യു

ബെെക്കിൽ മാസ് എൻട്രിയുമായി സൂപ്പർ താരം ദുൽക്കർ സൽമാൻ. ഓപ്പോയുടെ മൊബെെൽ ലോഞ്ചിംഗ് പരിപാടിക്കിടെ ആരാധകരിൽ ആവേശമുയർത്തിയുള്ള ഡി.ക്യുവിന്റെ പൊളി എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

https://youtu.be/NxgFCNegE3s

മമ്മൂട്ടിയെ പോലെ തന്നെ കടുത്ത വാഹന പ്രേമിയാണ് ദുൽഖർ. ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ താൽപര്യം കാണിക്കുന്ന ഡി.ക്യു പക്ഷെ, പക്ഷേ ബെെക്ക് എടുക്കുന്നതിൽ വീട്ടിൽ വലിയ എതിർപ്പാണെന്ന് നേരത്തെ പറയുകയുണ്ടായിരുന്നു.

റോഡ് മൂവിയായ സമീർ താഹിർ ചിത്രം നീലകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച താരം, ചിത്രീകരണവേളയിൽ ബെെക്ക് റെെഡിംഗ് നന്നായി ആസ്വദിച്ചിരുന്നതായും പറഞ്ഞിരുന്നു.