Entertainment

സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്; 2023 ൽ

പ്രതീക്ഷകളോടെ 2023 നെ സ്വാഗതം ചെയ്ത് ലോകം. വലിയ ആഘോഷങ്ങളോടെയാണ് ഓരോരുത്തരും പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി റിലീസുകളുമായി പുതുവത്സരത്തെ വരവേൽക്കാൻ ഹോളിവുഡ് സിനിമാ വ്യവസായം തയ്യാറായി കഴിഞ്ഞു. ഡെനിസ് വില്ലെന്യൂവ്, ഗ്രെറ്റ ഗെർവിഗ്, ക്രിസ്റ്റഫർ നോളൻ, അരി ആസ്റ്റർ, റിഡ്‌ലി സ്കോട്ട്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവരുടെ പുതിയ ചിത്രങ്ങൾ റിലീസിന് തയ്യാറാണ്. 2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഒരു ലിസ്റ്റ് ഇതാ…

  • Guardians of the Galaxy Vol.3:

ജയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രം മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 32ാമത് ചിത്രമാണ്. ക്രിസ് പ്രാറ്റ്, സോ സാൽഡാന, ഡേവ് ബാറ്റിസ്റ്റ, വിൻ ഡീസൽ, ബ്രാഡ്‌ലി കൂപ്പർ, കാരെൻ ഗില്ലൻ, പോം ക്ലെമെന്റീഫ് എലിസബത്ത് ഡെബിക്കി, സീൻ ഗൺ, സിൽവസ്റ്റർ സ്റ്റാലോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെയ് അഞ്ചിന് ചിത്രം തിയറ്ററുകളിെലത്തും.

  • Spider-Man Across the Spider-Verse:

അതിശയിപ്പിക്കുന്ന നൂതനമായ ആനിമേഷൻ ശൈലിയും സമ്പന്നമായ കഥാഗതിയും കൊണ്ട് പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ച സിനിമയാണ് 2018-ൽ പുറത്തിറങ്ങിയ സ്‌പൈഡർ-മാൻ ഇൻ ടു ദി സ്‌പൈഡർ-വേഴ്‌സ്. സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ വാർത്തകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ജോക്വിം ഡോസ് സാന്റോസ് സംവിധാനം ചെയുന്ന ചിത്രത്തിൽ ഷമൈക് മൂർ, ഹെയ്‌ലി സ്റ്റെയിൻഫെൽഡ്, ഓസ്കാർ ഐസക്ക്, ജേക്ക് ജോൺസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ പുതുമുഖങ്ങളായ ഓസ്കാർ ഐസക്ക്, ഇസ റേ, ഡാനിയൽ കലുയ, പിന്നെ നമ്മുടെ സ്വന്തം ധനുഷ് എന്നിവരെയും അവതരിപ്പിക്കുന്നു. ജൂൺ രണ്ടിന് ചിത്രം തിയറ്ററുകളിെലത്തും.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയുന്ന ചിത്രം ഓപ്പൺഹൈമറാണ് ഈ വർഷം റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സിലിയൻ മർഫിയാണ് ഓപ്പൺഹൈമറായി വേഷമിടുന്നത്. ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ, ബാറ്റ്മാൻ ബിഗിൻസ്, ഡൺകിർക്ക് തുടങ്ങിയ സിനിമകളിൽ സിലിയൻ മർഫി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ലോറൻസ് പഗ്, എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഗാരി ഓൾഡ്മാൻ തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം ജൂലൈ 21 ന് തിയേറ്ററുകളിലെത്തും.

  • Barbie:

മാർഗോട്ട് റോബി പ്രധാന വേഷത്തില്‍ എത്തുന്ന ‘ബാർബി’ 2023-ലെ ഏറ്റവും പ്രതീക്ഷ നൽകുന്ന സിനിമകളിൽ ഒന്നാണ്. ഗ്രെറ്റ ഗെർവിഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ചു വളരെ കുറച്ച് വിശദാംശങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. എന്നാൽ ബാർബിയും കെനും യഥാർത്ഥ ലോകത്ത് കുടുങ്ങി പോകുന്നതാണ് ചിത്രത്തിന്റെ തന്തുവെന്നാണ് അഭ്യൂഹം. ബാർബിയുടെ ദീർഘകാല ബോയ്-ടോയ് കെന്നിന്റെ വേഷം റയാൻ ഗോസ്ലിംഗ് ആണ് ചെയ്യുന്നത്. വിൽ ഫെറൽ, അമേരിക്ക ഫെരേര, കേറ്റ് മക്കിന്നൺ, എമ്മ മക്കി, മൈക്കൽ സെറ, സിമു ലിയു, ഇസ റേ, എൻകുറ്റി ഗത്വ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജൂലൈ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

  • Killers of the Flower Moon

കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിന്റെ റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2023 ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർട്ടിൻ സ്‌കോർസെസി സംവിധാനം ചെയ്ത ഒരു അമേരിക്കൻ വെസ്റ്റേൺ ക്രൈം ഡ്രാമ ചിത്രമാണ് കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ. 2017 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോൺ-ഫിക്ഷൻ പുസ്തകമായ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ: ദി ഒസേജ് മർഡേഴ്‌സിനെ അടിസ്ഥാനമാക്കി എറിക് റോത്തും സ്‌കോർസെസിയും ചേർന്ന് തിരക്കഥയെഴുതിയിരിക്കുന്നത്. ലിയോനാർഡോ ഡികാപ്രിയോ, റോബർട്ട് ഡി നീറോ, ജെസ്സി പ്ലെമൺസ്, ലില്ലി ഗ്ലാഡ്‌സ്റ്റോൺ, ബ്രണ്ടൻ ഫ്രേസർ എന്നിവർ വേഷമിടുന്നു.